ആകാംക്ഷയോടെ ടെന്നിസ് ലോകം! റോജര്‍ ഫെഡറര്‍ വിംബിള്‍ഡണിലേക്ക് മടങ്ങിയെത്തുന്നു

എട്ട് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ വിംബിള്‍ഡണില്‍ നിന്ന് മാത്രം ഫെഡറര്‍ സ്വന്തമാക്കിയിട്ടുണ്ട്. സെന്റര്‍ കോര്‍ട്ടിന്റെ നൂറാം വാര്‍ഷികത്തോട അനുബന്ധിച്ച് ഇതിഹാസ താരങ്ങളെ ആദരിച്ചപ്പോള്‍ ഏറ്റവും കയ്യടി നേടിയതും ഫെഡറര്‍ക്കാണ്.

swiss maestro roger federer set back to wimbledon with commentary saa

ലണ്ടന്‍: കഴിഞ്ഞ വര്‍ഷമാണ് റോജര്‍ ഫെഡറര്‍ തന്റെ ടെന്നിസ് കരിയര്‍ മതിയാക്കിയത്. പുല്‍ത്തകിടിയില്‍ ഇന്ദ്രജാലങ്ങള്‍ തീര്‍ത്ത മഹാമാന്ത്രികന്‍. വിബിംള്‍ഡന്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരവുമാണ് സ്വിസ് ഇതിഹാസം. ആരാധകരെ സംബന്ധിച്ചിടത്തോളം സന്തോഷമുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഫെഡറര്‍ വിംബിള്‍ഡണിലേക്ക് തിരിച്ചെത്തുന്നു. കളിക്കാരനായല്ല. മറ്റൊരു റോളിലാണ് ഫെഡററെ കാണാനാവുക. 

എട്ട് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ വിംബിള്‍ഡണില്‍ നിന്ന് മാത്രം ഫെഡറര്‍ സ്വന്തമാക്കിയിട്ടുണ്ട്. സെന്റര്‍ കോര്‍ട്ടിന്റെ നൂറാം വാര്‍ഷികത്തോട അനുബന്ധിച്ച് ഇതിഹാസ താരങ്ങളെ ആദരിച്ചപ്പോള്‍ ഏറ്റവും കയ്യടി നേടിയതും ഫെഡറര്‍ക്കാണ്. ഈ കരഘോഷം വ്യക്തമാക്കും ഫെഡററും വിംബിള്‍ഡണും തമ്മിലുള്ള ബന്ധം. കഴിഞ്ഞ സെപ്തംബറില്‍ കളി മതിയാക്കിയ ഫെഡറര്‍ ഒരിക്കല്‍ കൂടി വിംബിള്‍ഡണിലേക്ക് മടങ്ങിയെത്തുകയാണ്. 

റാക്കറ്റിന് പകരം കയ്യില്‍ ഒരു മൈക്കാണുണ്ടാവുക. ബിബിസിക്ക് വേണ്ടി കളി പറയാന്‍ ഫെഡറര്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വാര്‍ത്ത വന്നതോടെ ഫെഡറര്‍ ആരാധകര്‍ സന്തോഷത്തിലാണ്. പ്രിയ താരത്തെ ഒരിക്കല്‍ കൂടി സ്‌ക്രീനില്‍ കാണാനാവുമെന്നതില്‍. ഫെഡര്‍ തന്റെ വിശേഷങ്ങളും ഓര്‍മ്മകളും അനുഭവങ്ങളും പങ്കുവച്ചേക്കുമെന്നതില്‍.

ഇക്കഴിഞ്ഞ ലേവര്‍ കപ്പിലൂടെയാണ് ഫെഡറര്‍ വിരമിച്ചത്. ടൂര്‍ണമെന്റിന് ശേഷം വിരമിക്കുമെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ ഫെഡറര്‍ നേരത്തെ അറിയിച്ചിരുന്നു. 20 ഗ്രാന്‍സ്ലാം കിരീടങ്ങളാണ് കരിയറില്‍ ഫെഡററുടെ നേട്ടം. എട്ട് വിംബിള്‍ഡണ്‍ കൂടാതെ, ഓസ്ട്രേലിയന്‍ ഓപ്പണില്‍ ആറ് തവണ കിരീടം ചൂടിയപ്പോള്‍ അഞ്ച് തവണ യുഎസ് ഓപ്പണും ഒരു തവണ ഫ്രഞ്ച് ഓപ്പണും ഉയര്‍ത്തി. 2003 വിംബിള്‍ഡണിലായിരുന്നു ആദ്യ കിരീട നേട്ടം. പിന്നീട് തുടര്‍ച്ചയായി നാല് വര്‍ഷം കിരീടം ചൂടി. 2017ലാണ് അവസാനം ജേതാവായത്. 2018ല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയതാണ് അവസാനത്തെ ഗ്രാന്‍സ്ലാം കിരീടം.

പ്രദര്‍ശനമത്സരം പോലും നടത്താനാവുന്നില്ല! അപ്പോഴാണോ ഏഷ്യാകപ്പ്? സ്‌ഫോടനത്തില്‍ പിന്നാലെ പാകിസ്ഥാന് ട്രോള്‍

Latest Videos
Follow Us:
Download App:
  • android
  • ios