ടോക്യോ പാരാലിംപിക്‌സ്: സുമിത് ജാവലിന് എറിഞ്ഞത് റെക്കോഡിലേക്ക്, ഇന്ത്യക്ക് രണ്ടാം സ്വര്‍ണം
ആദ്യ ത്രോയില്‍ 66.95 മീറ്റര്‍ എറിഞ്ഞ് റെക്കോര്‍ഡിട്ട സുമിത് അടുത്ത ഏറില്‍ ആ ദൂരം തിരുത്തി 68.08 മീറ്ററാക്കി ഉയര്‍ത്തി. അവസാന ത്രോയില്‍ 68.55 മീറ്റര്‍ എറിഞ്ഞ് ആ റെക്കോഡും സുമതി തിരുത്തി.
ടോക്യോ: പാരാലിംപിക്‌സില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം. പുരുഷ വിഭാഗം എഫ് 64 ജാവലിന്‍ ത്രോയില്‍ സുമിത് ആന്റിലാണ് ഇന്ത്യക്ക് ലോക റെക്കോഡോടെ സ്വര്‍ണം സമ്മാനിച്ചത്. ആദ്യ ത്രോയില്‍ 66.95 മീറ്റര്‍ എറിഞ്ഞ് റെക്കോര്‍ഡിട്ട സുമിത് അടുത്ത ഏറില്‍ ആ ദൂരം തിരുത്തി 68.08 മീറ്ററാക്കി ഉയര്‍ത്തി. അവസാന ത്രോയില്‍ 68.55 മീറ്റര്‍ എറിഞ്ഞ് ആ റെക്കോഡും സുമതി തിരുത്തി.
ഒപ്പം മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം സന്ദീപ് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ടോക്യോ പാരാഅത്ലറ്റിലെ ആദ്യ സ്വര്‍ണ മെഡലാണ് ഇന്ത്യക്ക് സുമിതിലൂടെ ലഭിച്ചത്. 66.29 മീറ്റര്‍ എറിഞ്ഞ ഓസ്‌ട്രേലിയയുടെ മൈക്കല്‍ ബുരിയന്‍ വെള്ളി ശ്രീലങ്കയുടെ ദുലന്‍ കൊടിത്തുവാക്കു (65.61) വെങ്കലം നേടി. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നില ഏഴ് ആയി. രണ്ട് സ്വര്‍ണവും നാല് വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം.
നേരത്തെ, ഷൂട്ടിങ്ങില്‍ 10 മീറ്റര്‍ എയര്‍റൈഫിളില്‍ അവനിലേഖര ലോക റെക്കോര്‍ഡോടെ(249.6) സ്വര്‍ണം നേടിയിരുന്നു. പാരാലിംപിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് അവനിലേഖര. പത്തൊമ്പത് വയസ് മാത്രമുള്ള അവനിലേഖരയുടെ ആദ്യ പാരാലിംപിക്സാണിത്.