ഒളിമ്പിക്‌സ് കാണാന്‍ മന്ത്രി അബ്ദുറഹിമാന്‍ ജപ്പാനിലേക്ക്; ചെലവ് സ്വന്തം വക

ഈ മാസം 21ന് ജപ്പാനിലേക്ക് പോകാന്‍ മന്ത്രി കേന്ദ്ര സര്‍ക്കാറിന്റെ അനുമതി തേടി കാത്തിരിക്കുകയാണ്. ഓഗസ്റ്റ് 12 വരെയാണ് അനുമതി തേടിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക പ്രതിനിധിയായാണ് മന്ത്രി ജപ്പാനിലേക്ക് പോകുന്നത്.
 

State sports Minister V Abdurahiman Visits Japan to watch Olympics

തിരുവനന്തപുരം: 23ന് ആരംഭിക്കുന്ന ടോക്യോ ഒളിമ്പിക്‌സ് കാണാന്‍ സംസ്ഥാന കായികമന്ത്രി വി അബ്ദുറഹിമാന്‍ ജപ്പാനിലേക്ക് പോകുന്നു. സന്ദര്‍ശനത്തിന്റെ മുഴുവന്‍ ചെലവും മന്ത്രി വഹിക്കും. 23 ദിവസത്തേക്കാണ് സന്ദര്‍ശനം. ഈ മാസം 21ന് ജപ്പാനിലേക്ക് പോകാന്‍ മന്ത്രി കേന്ദ്ര സര്‍ക്കാറിന്റെ അനുമതി തേടി കാത്തിരിക്കുകയാണ്. ഓഗസ്റ്റ് 12 വരെയാണ് അനുമതി തേടിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക പ്രതിനിധിയായാണ് മന്ത്രി ജപ്പാനിലേക്ക് പോകുന്നത്.

ഓഗസ്റ്റ് എട്ടിനാണ് ഒളിമ്പിക്‌സ് അവസാനിക്കുന്നത്. മന്ത്രിയുടെ ജപ്പാന്‍ യാത്രയുടെ ചെലവ് മന്ത്രി തന്നെയാണ് വഹിക്കുന്നതെന്ന് പൊതുഭരണ പൊളിറ്റിക്കല്‍ വിഭാഗം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി. രണ്ടാം പിണറായി സര്‍ക്കാറില്‍ ആദ്യമായാണ് ഒരു മന്ത്രി ഔദ്യോഗിക വിദേശ യാത്ര നടത്തുന്നത്. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണത്തോടെയാണ് ഒളിമ്പിക്‌സ് സംഘടിപ്പിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Latest Videos
Follow Us:
Download App:
  • android
  • ios