'ഹോക്കിക്ക് മുന്തിയ പരിഗണന നല്‍കും'; മാനുവല്‍ ഫ്രെഡറിക്കിനെ കേരളത്തിലേക്ക് ക്ഷണിച്ച് കായികമന്ത്രി
ഹോക്കിയോടുള്ള അവഗണനയ്‍ക്കെതിരെ ഫ്രെഡറിക്ക് രംഗത്തെത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുന്നതിനിടെയാണ് വിമര്‍ശവുമായി ഫ്രെഡറിക്ക് രംഗത്തെത്തിയത്.
തിരുവനന്തപുരം: മലയാളി ഹോക്കി ഇതിഹാസം മാനുവല്‍ ഫ്രെഡറിക്കിനെ കേരളത്തിലേക്ക് ക്ഷണിച്ച് കായിക മന്ത്രി വി അബ്ദുറഹ്മാന്‍. 'ഹോക്കിക്ക് മുന്തിയ പിരഗണന നല്‍കുമെന്നും പുതിയ പരിശീലന സൗകര്യങ്ങള്‍ ഒരുക്കുമെന്നും കായിക മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഹോക്കിയോടുള്ള അവഗണനയ്‍ക്കെതിരെ ഫ്രെഡറിക്ക് രംഗത്തെത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുന്നതിനിടെയാണ് വിമര്‍ശവുമായി ഫ്രെഡറിക്ക് രംഗത്തെത്തിയത്.
കേരളം ഹോക്കിയെ പരിഗണിക്കുന്നില്ലെന്നും നാണക്കേട് കാരണം കര്‍ണാടകയില്‍ പരിശീലനം നല്‍കേണ്ട സ്ഥിതിയാണെന്നുമാണ് ഫ്രെഡറിക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. കേരളത്തിന്‍റെ ആദ്യ മെഡല്‍ ജേതാവായിട്ടും നല്ല ഒരു ഗ്രൗണ്ട് നിര്‍മ്മിക്കണമെന്ന തന്‍റെ അപേക്ഷ പോലും പരിഗണിച്ചിട്ടില്ലെന്ന് ഫ്രെഡറിക് വ്യക്തമാക്കി. 1972ല്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമില്‍ അംഗമായിരുന്നു മാനുവല്‍ ഫ്രെഡറിക്. കേരളത്തിന്‍റെ ആദ്യ ഒളിംപിക് മെഡല്‍ ജേതാവ് കൂടിയാണ് അദേഹം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona