സച്ചിന്‍, കോലി, സെവാഗ്, സൈന; ഇര്‍ഫാന്‍ ഖാന് അന്ത്യാഞ്ജലിയുമായി കായികതാരങ്ങള്‍

തന്റെ ഏറ്റവും പ്രിയപ്പെട്ട നടന്‍മാരിലൊരാളായിരുന്നു ഇര്‍ഫാന്‍ ഖാനെന്ന് സച്ചിന്‍ അനുശോചന സന്ദേശത്തില്‍ കുറിച്ചു. അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്.

Sports Fraternity Mourns Irrfan Khan's Death

മുംബൈ: അന്തരിച്ച നടൻ ഇര്‍ഫാന്‍ ഖാന് അന്ത്യാഞ്ജലി അര്‍പ്പിച്ച് ഇന്ത്യന്‍ കായിക ലോകം. ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി, വീരേന്ദര്‍ സെവാഗ്, മുഹമ്മദ് ഷമി, മുഹമ്ദ് കൈഫ്, സുരേഷ് റെയ്ന, സൈന നെഹ്‌വാള്‍ തുടങ്ങിയ നിരവധി പ്രമുഖരാണ് ഇര്‍ഫാന്‍ ഖാന് ആദരാഞ്ജലി അര്‍പ്പിച്ചത്.

തന്റെ ഏറ്റവും പ്രിയപ്പെട്ട നടന്‍മാരിലൊരാളായിരുന്നു ഇര്‍ഫാന്‍ ഖാനെന്ന് സച്ചിന്‍ അനുശോചന സന്ദേശത്തില്‍ കുറിച്ചു. അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. അംഗ്രേസി മീഡിയം ആയിരുന്നു അവസാനം കണ്ടത്. അഭിനയമെന്നത് അത്രമേല്‍ അനായാസമായിരുന്നു അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു, കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കു ചേരുന്നു-സച്ചിന്‍ കുറിച്ചു.

വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ എല്ലാവരുടെയും ഹൃദയത്തില്‍ തൊട്ട നടനായിരുന്നു ഇര്‍ഫാന്‍ ഖാനെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി കുറിച്ചു. അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത ഏറെ ദു:ഖിപ്പിക്കുന്നുവെന്നും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും കോലി പറഞ്ഞ‌ു.

ജീവിതത്തിലെ ഏറ്റവും വലിയ പോരാട്ടത്തിലായിരുന്നു ഇര്‍ഫാന്‍, പക്ഷെ ഇന്ന് നമ്മെയെല്ലാം ദുഖത്തിലാഴ്ത്തി അദ്ദേഹം കടന്നുപോയിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ എന്നും എനിക്ക് പ്രചോദനമായിരുന്നു. അസാമാന്യ മികവുള്ള നടനായിരുന്നു ഇര്‍ഫാന്‍. അദ്ദേഹത്തിന്രെ ആത്മാവിന് നിത്യ ശാന്തി നേരുന്നുവെന്ന് കോലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശര്‍മ ട്വിറ്ററില്‍ കുറിച്ചു.

വന്‍കുടലിലെ അണുബാധമൂലം ഇന്നാണ് ഇര്‍ഫാന്‍ ഖാന്‍ (54) അന്തരിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മുംബൈയിലെ കോകിലാബെന്‍ ധിരുഭായ് അംബാനി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരിക്കെയാണ് മരണം.

Latest Videos
Follow Us:
Download App:
  • android
  • ios