പങ്കാളിക്കൊപ്പം സമയം പങ്കിട്ട് നവോമി ഒസാക്ക! ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കളിക്കുന്ന കാര്യം അനിശ്ചിതത്വത്തില്‍
ടെന്നിസ് കോര്‍ട്ടിനോട് മുഖം തിരിച്ചുനില്‍ക്കുന്നതിന്റെ കാരണം വ്യക്തമായിട്ടില്ല. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സന്നാഹ ടൂര്‍ണമെന്റുകള്‍ക്കായി ഹാബാര്‍ട്ടിലേക്കും അഡ്‌ലെയ്ഡിലേക്കും മുന്‍നിരതാരങ്ങള്‍ എത്തിയപ്പോള്‍ പങ്കാളിക്കൊപ്പം യൂറോപ്പില്‍ കറങ്ങുകയായിരുന്നു 25കാരിയായ ഒസാക്ക.
ന്യൂയോര്‍ക്ക്: ജാപ്പനീസ് വനിതാ ടെന്നിസ് താരം നവോമി ഒസാക്ക ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കുന്നതില്‍ അനിശ്ചിതത്വം. സംഘാടകര്‍ തയ്യാറാക്കിയ പട്ടികയില്‍ പേര് ഉണ്ടെങ്കിലും താരം ഓസ്‌ട്രേലിയയില്‍ എത്തിയിട്ടില്ല. വനിതാ ടെന്നിസില്‍ നിലവില്‍ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന താരം 2019, 2021 വര്‍ഷങ്ങളില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാംപ്യനായിരുന്നു. സെറീന വില്ല്യംസും ആഷ്‌ലി ബാര്‍ട്ടിയും കളം വിട്ടതോടെ ഇനി ഒസാക്കിയുടെ കാലമാണെന്നാണ് പലരും വിശ്വസിക്കുന്നത്.
ടെന്നിസ് കോര്‍ട്ടിനോട് മുഖം തിരിച്ചുനില്‍ക്കുന്നതിന്റെ കാരണം വ്യക്തമായിട്ടില്ല. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സന്നാഹ ടൂര്‍ണമെന്റുകള്‍ക്കായി ഹാബാര്‍ട്ടിലേക്കും അഡ്‌ലെയ്ഡിലേക്കും മുന്‍നിരതാരങ്ങള്‍ എത്തിയപ്പോള്‍ പങ്കാളിക്കൊപ്പം യൂറോപ്പില്‍ കറങ്ങുകയായിരുന്നു 25കാരിയായ ഒസാക്ക. ഈ വാരമെങ്കിലും ഓസ്‌ട്രേലിയയില്‍ എത്തുമെന്ന് കരുതിയെങ്കിലും നേരേ ലൊസ് ആഞ്ചലസിലേക്കാണ് ഒസാക്ക പോയത്. സീഡ് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും സിംഗിള്‍സ് പട്ടികയില്‍ ഒസാക്കയ്ക്കും ഇടം നല്‍കിയ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സംഘാടകര്‍ക്കും താരത്തിന്റെ പങ്കാളിത്തത്തെ കുറിച്ച് ഒരുറപ്പുമില്ല.
2021ലെ ഫ്രഞ്ച് ഓപ്പണിന് ശേഷം മാനസികസംഘര്‍ഷവും വിഷാദരോഗവും കാരണം കോര്‍ട്ടില്‍ സജീവമല്ല ഒസാക്ക. അവസാനം കളിച്ച മൂന്ന് ടൂര്‍ണമെന്റിലും ആദ്യ റൌണ്ട് കടക്കാനുമായില്ല. അവസാനനിമിഷം മനസ്സുമാറി ഒസാക്ക മെല്‍ബണില്‍ എത്തിയാലും കിരീടം നിലനിര്‍ത്താനാവുമോ എന്ന് കണ്ടറിയണം. ഈ മാസം 16നാണ് സീസണിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന് തുടക്കമാവുക.
സാനിയ ബൊപ്പണ്ണയ്‌ക്കൊപ്പം
വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച ഇന്ത്യയുടെ വനിതാ ടെന്നിസ് താരം സാനിയ മിര്‍സ ഓസ്‌ട്രേലിയന്‍ ഓപ്പണിനെത്തും. മിക്‌സ്ഡ് ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണയ്‌ക്കൊപ്പമാണ് സാനിയ കളിക്കുക. കഴിഞ്ഞ വര്‍ഷത്തേത് തന്റെ അവസാന സീസണായിരിക്കുമെന്ന് സാനിയ പ്രഖ്യാപിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ പുറത്തായതിന് പിന്നാലെയായിരുന്നത്. 2021 വിംബിള്‍ഡനിലാണ് സാനിയ- ബൊപ്പണ്ണ സഖ്യം അവസാനമായി ഒന്നിച്ചു കളിച്ചത്. മഹാരാഷ്ട്ര ഓപ്പണോടെ സീസണ് തുടക്കമിട്ട ബൊപ്പണ്ണ തന്നെയാണ് സാനിയക്കൊപ്പം മത്സരിക്കുമെന്ന കാര്യം വ്യക്തമാക്കിയത്. നിലവില്‍ ദുബായ് വേള്‍ഡ് ടെന്നിസ് ലീഗില്‍ മത്സരിക്കുകയാണ് സാനിയ. ടൂര്‍ണമെന്റിന്റെ വനിത വിഭാഗം ഡബിള്‍സിലും സാനിയ മത്സരിക്കും. 25ാാം റാങ്കിലുള്ള സാനിയയ്ക്ക് 11ാം റാങ്കിലുള്ള കസാഖ്സ്ഥാന്‍ താരം അന്ന ഡാനിലിനയാണ് പങ്കാളി.
അവസാന ഏകദിനത്തിനായി ഇന്ത്യയും ശ്രീലങ്കയും 13ന് തിരുവനന്തപുരത്ത്; ടിക്കറ്റ് വില്‍പന നാളെ മുതല്‍