സ്‌പാനിഷ് ഗ്രാൻപ്രീ: ഹാമിൽട്ടന് തുടര്‍ച്ചയായ അഞ്ചാം കിരീടം
പോൾ പൊസിഷനിൽ നിന്ന് തുടങ്ങിയ ഹാമിൽട്ടൻ റെഡ് ബുള്ളിന്റെ മാക്സ് വെർസ്റ്റപ്പനെ പിന്നിലാക്കിയാണ് ഒന്നാമതെത്തിയത്.
ബാഴ്‌സലോണ: ഫോർമുല വൺ സ്‌പാനിഷ് ഗ്രാൻപ്രീയിൽ തുടർച്ചയായ അഞ്ചാം കിരീടം നേടി ലൂയിസ് ഹാമിൽട്ടൻ. പോൾ പൊസിഷനിൽ നിന്ന് തുടങ്ങിയ ഹാമിൽട്ടൻ റെഡ് ബുള്ളിന്റെ മാക്സ് വെർസ്റ്റപ്പനെ പിന്നിലാക്കിയാണ് ഒന്നാമതെത്തിയത്.
ഇതോടെ സീസണിലെ നാല് മത്സരങ്ങളിൽ മൂന്നിലും ഹാമിൽട്ടൺ കിരീടം സ്വന്തമാക്കി. മെഴ്സിഡസിൽ ഹാമിൽട്ടന്റെ സഹതാരമായ വാൾട്ടെറി ബോട്ടാസിനാണ് മൂന്നാം സ്ഥാനം. ആദ്യ ലാപ്പുകളിൽ മുന്നിട്ടുനിന്നെങ്കിലും വെർസ്റ്റപ്പന് ഹാമിൽട്ടന്റെ കുതിപ്പിനെ തടയാനായില്ല.
സീരി എ: മലര്‍ത്തിയടിച്ച് എ സി മിലാന്‍; യുവന്‍റസിന്‍റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ ത്രിശങ്കുവില്‍
നൂറാം പോൾപൊസിഷൻ എന്ന നേട്ടത്തിലെത്തുന്ന ആദ്യതാരമെന്ന റെക്കോർഡ് സ്വന്തമാക്കിയ ഹാമിൽട്ടൻ സ്‌പെയിനില്‍ നേടിയത് തൊണ്ണൂറ്റിയെട്ടാം കിരീടമാണ്. ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്തുള്ള ഹാമിൽട്ടന് ഈ ജയത്തോടെ പതിനാല് പോയിന്റിന്റെ ലീഡായി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona