ദക്ഷിണേന്ത്യന്‍ അത്‌ലറ്റിക്ക് മീറ്റ്; ജൂനിയര്‍ വിഭാഗത്തില്‍ ട്രാക്ക് തെറ്റി കേരളം
സൗത്ത് ഇന്ത്യന്‍ ജൂനിയര്‍ മീറ്റില്‍ മത്സരിക്കുന്നവര്‍ക്ക് ഗ്രേസ് മാര്‍ക്കില്ല. ക്യാഷ് അവാര്‍ഡില്ല. മറ്റ് പരിഗണനയൊന്നും ഇല്ല.പിന്നെഎന്തിന് മത്സരിക്കണം.കായിക താരങ്ങള്‍ ഈ ചോദ്യം ഉയര്‍ത്തുമ്പോള്‍ പരിശീലകര്‍ക്കും മറുപടിയില്ല.
തിരുവനന്തപുരം: ജൂനിയര്‍ വിഭാഗത്തില്‍ കേരളത്തിന് അടിപതറുന്നുവെന്നതിന്‍റെ വ്യക്തമായ സൂചനയാണ് ദക്ഷിണേന്ത്യന്‍ അത്ലറ്റിക്സ് മീറ്റിലെ കേരളത്തിന്‍റെ തകര്‍ച്ച.ഗ്രേസ് മാര്‍ക്കോ മറ്റ് പ്രോത്സാഹനമോ ഇല്ലാതായതോടെ കായിക താരങ്ങള്‍ ജൂനിയര്‍ മീറ്റിനെ കൈവിട്ട അവസ്ഥയാണ്.മുന്‍പ് കുത്തകയാക്കി വെച്ചിരുന്ന ഇനങ്ങളില്‍ മത്സരിക്കാന്‍ പോലും താരങ്ങളില്ലാത്ത പ്രതിസന്ധിയാണ് നിലവില്‍ കേരളം നേരിടുന്നത്.
വെറുതെ മത്സരിച്ച് ഊര്‍ജ്ജം പാഴാക്കണ്ട എന്ന മനോഭാവത്തിലാണ് ജൂനിയര്‍ മീറ്റിനെ പല താരങ്ങളും കാണുുന്നത്.അത് അവരുടെ കുറ്റമായി കാണേണ്ട.മികച്ച കായി പരിശീലകര്‍, മെച്ചപ്പെട്ട സൗകര്യം ,ചിട്ടയായ പരിശീലനം ഇതൊക്കെ കൊണ്ട് കേരള അത്ലറ്റിക്സ് രാജ്യത്തിന് തന്നെ മാതൃകയായിരുന്നു. ഇപ്പോഴും സംവിധാനങ്ങളുടെ കുറവില്ല. പക്ഷെ കായിക താരങ്ങളെ നിരുത്സാഹപ്പെടുത്തുന്ന നടപടികള്‍ സ്പോര്‍ട് കൗണ്‍സില്‍ പോലുള്ള സംവിധാനങ്ങള്‍ സ്വീകരിച്ചതോടെ കേരള അത്ലറ്റിക്സിന്‍റെ ശനിദശ തുടങ്ങി.
സൗത്ത് ഇന്ത്യന്‍ ജൂനിയര്‍ മീറ്റില്‍ മത്സരിക്കുന്നവര്‍ക്ക് ഗ്രേസ് മാര്‍ക്കില്ല. ക്യാഷ് അവാര്‍ഡില്ല. മറ്റ് പരിഗണനയൊന്നും ഇല്ല.പിന്നെഎന്തിന് മത്സരിക്കണം.കായിക താരങ്ങള്‍ ഈ ചോദ്യം ഉയര്‍ത്തുമ്പോള്‍ പരിശീലകര്‍ക്കും മറുപടിയില്ല.
മൂന്ന് പതിറ്റാണ്ടോളം സ്കൂള്‍ അത്ലറ്റിക്സില്‍ കേരളം അടക്കിവാണത്. ജൂനിയര്‍ ,സീനിയര്‍ വിഭാഗങ്ങളിലെ കായിക താരങ്ങളുടെപ്രതിഭയും കരുത്തും കൊണ്ടാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മഹാരാഷ്ട്രയും ഹരിയാനയും തമിഴ്നാടുമെല്ലാം കേരളത്തെപിന്തള്ളി കുതിക്കുകയാണ്. അവര്‍ മാതൃകയാക്കിയത് കേരളത്തെ.
പക്ഷെ ഇപ്പോള്‍ കേരളം അവരെ മാതൃകയാക്കേണ്ട അവസ്ഥ. ജൂനിയര്‍ മീറ്റില്‍ സ്വര്‍ണ്ണം നേടുന്ന തെലങ്കാനയിലെ ഒരു കായിക താരത്തിന് സമ്മാന തുക മൂന്ന് ലക്ഷം. പരിശീലകനും കിട്ടും പതിനായിരം രൂപയുടെ പ്രോത്സാഹനം. ഇവിടെ സമ്മാനവുമില്ല. പ്രോത്സാഹനവുമില്ല.തമിഴ്നാടും കര്‍ണ്ണാടകയു
മെല്ലാം കേരള മോഡല്‍ അക്കാദമികള്‍ തുടങ്ങി.
ജൂനിയര്‍ തലത്തില്‍ അവരുടെ പ്രകടനങ്ങളുടെ നെടുംതൂണ്‍ ഈ അക്കാദമികളാണ്.ട്രാക്കിലും ജംപ് ഇനങ്ങളിലും മികവ് പ്രകടിപ്പിച്ചിരുന്ന കേരളത്തിന്‍റെ കാല്‍ ചുവട്ടിലെ മണ്ണൊലിച്ച് പോകുന്നതിന്‍റെ വ്യക്തമായ സൂചനയാണ് ദക്ഷിണേന്ത്യന്‍ അത്ലറ്റിക്സില്‍ ഈ ഇനങ്ങളില്‍ കേരളത്തിനേറ്റ തിരിച്ചടി.