സന്തോഷിക്കാൻ വരട്ടെ, 'സെക്സ്' കായിക ഇനമാക്കിയെന്നത് തള്ള് മാത്രം, ചാമ്പ്യൻഷിപ്പ് പച്ചക്കള്ളം!

സ്വീഡനില്‍ സെക്സിനായി ഫെഡറേഷനുണ്ടെങ്കിലും അത് കായിക ഇനമായി സ്വീഡനിലെ സ്പോര്‍ട്സ് ഫെഡറേഷന്‍ അംഗീകരിച്ചിട്ടില്ല. സ്വീഡിഷ് സെക്സ് ഫെഡറേഷന്‍ പ്രസിഡന്‍റ് ഡ്രാഗന്‍ ബ്രാക്റ്റിക് ആണ് ജനങ്ങളുടെ ശാരീരികവും മാനസികവുമായ ഉല്ലാസത്തിനായി സെക്സ് ടൂര്‍ണമെന്‍റ് എന്ന ആശയവുമായി രംഗത്തെത്തിയത്.

six-week-long first-ever European Sex Championship? The Reality Of Viral News gkc

സ്റ്റോക്ഹോം: സമൂഹമാധ്യമങ്ങളിലൂടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലുടെയുമെല്ലാം കഴിഞ്ഞ ദിവസം പുറത്തുവന്നൊരു വാര്‍ത്ത കണ്ട് ആരാധകര്‍ ഒന്ന് അമ്പരന്നിട്ടുണ്ടാകും. ചിലപ്പോള്‍ ചെറുതായൊന്നും സന്തോഷിച്ചിട്ടുമുണ്ടാകാം. സ്വീഡനില്‍ സെക്സ് കായിക ഇനമായി പ്രഖ്യാപിച്ചുവെന്നും ഇതിനായി ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നുവെന്നുമായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. ടൂര്‍ണമെന്‍റിന്‍റെ വിശദമായ നിയമാവലിയടക്കം ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.

എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇങ്ങനെ ഒരു ടൂര്‍ണമെന്‍റ് തന്നെയില്ലെന്നാണ് സ്വീഡിഷ് മാധ്യമമായ Goterborgs-Posten നെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വീഡനില്‍ സെക്സിനായി ഫെഡറേഷനുണ്ടെങ്കിലും അത് കായിക ഇനമായി സ്വീഡനിലെ സ്പോര്‍ട്സ് ഫെഡറേഷന്‍ അംഗീകരിച്ചിട്ടില്ല. സ്വീഡിഷ് സെക്സ് ഫെഡറേഷന്‍ പ്രസിഡന്‍റ് ഡ്രാഗന്‍ ബ്രാക്റ്റിക് ആണ് ജനങ്ങളുടെ ശാരീരികവും മാനസികവുമായ ഉല്ലാസത്തിനായി സെക്സ് ടൂര്‍ണമെന്‍റ് എന്ന ആശയവുമായി രംഗത്തെത്തിയത്.

ഇതിന് മുന്നോടിയായി സെക്സ് ഫെഡറേഷന് നാഷണല്‍ സ്പോര്‍ട്സ് കോണ്‍ഫഡേറഷനില്‍ അംഗത്വം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഈ വര്‍ഷം ജനുവരിയില്‍ ബ്രാക്റ്റിക് അപേക്ഷ നല്‍കിയെങ്കിലും മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ ഇത് തള്ളിയെന്ന് ഏപ്രില്‍ 26ന് ഫെഡറേഷന്‍ തന്നെ വ്യക്തമാക്കിയിരുന്നു. കോണ്‍ഫഡറേഷനില്‍ അംഗമാവാനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ അപേക്ഷ തള്ളുകയാണെന്നാണ് സ്ഥാനമൊഴിയുന്ന സ്പോര്‍ട്സ് ഫെഡറേഷന്‍ മേധാവി ബോണ്‍ എറിക്സണെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സ്വീഡനില്‍ നിരവധി സ്ട്രിപ്പ് ക്ലബ്ബുകള്‍ നടത്തുന്ന ബ്രാക്റ്റിക് സെക്സിനെ കായിക ഇനമായി പ്രഖ്യാപിക്കണമെന്ന് ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന വ്യക്തിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യഷ് ദയാലിന്റെ വര്‍ഗീയ ചുവയുള്ള ഇന്‍സ്റ്റഗ്രാം സ്റ്റോറി: മറുപടിയുമായി ആരാധകര്‍! ട്രന്‍ഡിംഗായി റിങ്കു സിംഗ്

ദിവസേന ആറ് മണിക്കൂര്‍വരെ നീളുന്ന സെക്സ് ടൂര്‍ണമെന്‍റില്‍ യൂറോപ്പില്‍ നിന്നുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനമെന്നും പൊതുജനങ്ങള്‍ക്കും മത്സരം കാണാന്‍ അവസരമുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. കാണികളുടെ വോട്ടും മൂന്നംഗ ജഡ്ജിംഗ് പാനലിന്‍റെ വോട്ടും പരിഗണിച്ചാണ് വിജയികളെ തീരുമാനിക്കുകയെന്നും ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാന്‍ 20 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios