ചൈനീസ് താരത്തെ അട്ടിമറിച്ച് സൈന സിംഗപ്പൂര്‍ ഓപ്പണ്‍ ക്വാര്‍ട്ടറില്‍

ആവേശകരരമായ ആദ്യ ഗെയിമില്‍ ഒപ്പത്തിനൊപ്പും പൊരുതിയ ശേഷമാണ് സൈന 21-19ന് ഗെയിം സ്വന്തമാക്കിയത്. എന്നാല്‍ രണ്ടാം ഗെയിമില്‍ തിരിച്ചടിച്ച ബിങ് ജിയാവോ സൈനയെ നിഷ്പ്രഭമാക്കി ഗെയിം സ്വന്തമാക്കി മത്സരത്തില്‍ തിരിച്ചെത്തി. നിര്‍ണായക മൂന്നാം ഗെയിമില്‍ മികവിലേക്ക് ഉയര്‍ന്ന സൈന ഒപ്പത്തിനൊപ്പം പൊരുതിയ ബിങ് ജിയാവോയെ 21-17ന് മറികടന്ന് ജയവും ക്വാര്‍ട്ടര്‍ ബര്‍ത്തും സ്വന്തമാക്കി.

Singapore Open 2022: Saina Nehwal stuns Bing Jiao to join PV Sindhu

സിംഗപ്പൂര്‍: ആവേശപ്പോരില്‍ ചൈനീസ് താരം ബിങ് ജിയാവോയെ അട്ടിമറിച്ച് ഇന്ത്യയുടെ സൈന നെഹ്‌വാള്‍ സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടറിലെത്തി. ടൂര്‍ണമെന്‍റിലെ അഞ്ചാം സീഡായ ലോക ഒമ്പതാം റാങ്ക് താരം ബിങ് ജിയാവോയെ ഒന്നിനെതിരെ രണ്ട് ഗെയിമുകളിലാണ് സൈന കീഴടക്കിയത്. സ്കോര്‍ 21-19 11-21 21-17.

കോലിയേക്കാള്‍ 3000-4000 റണ്‍സ് ബാബ‍ര്‍ എല്ലാ ഫോര്‍മാറ്റിലും നേടണം; ആഗ്രഹം തുറന്നുപറഞ്ഞ് പാക് താരം

ആവേശകരമായ ആദ്യ ഗെയിമില്‍ ഒപ്പത്തിനൊപ്പും പൊരുതിയ ശേഷമാണ് സൈന 21-19ന് ഗെയിം സ്വന്തമാക്കിയത്. എന്നാല്‍ രണ്ടാം ഗെയിമില്‍ തിരിച്ചടിച്ച ബിങ് ജിയാവോ സൈനയെ നിഷ്പ്രഭമാക്കി ഗെയിം സ്വന്തമാക്കി മത്സരത്തില്‍ തിരിച്ചെത്തി. നിര്‍ണായക മൂന്നാം ഗെയിമില്‍ മികവിലേക്ക് ഉയര്‍ന്ന സൈന ഒപ്പത്തിനൊപ്പം പൊരുതിയ ബിങ് ജിയാവോയെ 21-17ന് മറികടന്ന് ജയവും ക്വാര്‍ട്ടര്‍ ബര്‍ത്തും സ്വന്തമാക്കി.

ഉന്നം തെറ്റാതെ വട്ടിയൂര്‍ക്കാവ്; ഷൂട്ടിങ് അക്കാദമി പുനരാരംഭിക്കുന്നു, പരിശീലനവിവരങ്ങള്‍ അറിയാം

നേരത്തെ വനിതാ സിംഗിള്‍സില്‍ പി വി സിന്ധുവും പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച് എസ് പ്രണോയിയും ക്വാര്‍ട്ടറിലെത്തിയിരുന്നു. ലോക നാലാം നമ്പര്‍ താരത്തെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് വീഴ്ത്തിയാണ് 19ാം- റാങ്കുകാരനായ പ്രണോയിയുടെ മുന്നേറ്റം. 14-21ന് ആദ്യ ഗെയിം നഷ്ടമായശേഷം 22-20, 21-18ന് അടുത്ത രണ്ട് ഗെയിമുകള്‍ നേടിയാണ് പ്രണോയ് മത്സരം സ്വന്തമാക്കിയത്. ജപ്പാന്‍റെ കോഡോയ് നരക്കോവയാണ് പ്രണോയിയുടെ ക്വാര്‍ട്ടറിലെ എതിരാളി.

Latest Videos
Follow Us:
Download App:
  • android
  • ios