PV Sindhu : സിംഗപ്പൂര്‍ ഓപ്പണ്‍; പി വി സിന്ധുവിന് കിരീടം

പി വി സിന്ധുവിന്‍റെ ആദ്യ സിംഗപ്പൂര്‍ ഓപ്പണ്‍ കിരീടമാണിത്

Singapore Open 2022 PV Sindhu Wins First Super 500 Title Of 2022

സിംഗപ്പൂര്‍: സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണിൽ(Singapore Open 2022) ഇന്ത്യയുടെ പി വി സിന്ധുവിന്(PV Sindhu) കിരീടം. വനിതാ സിംഗിള്‍സ് ഫൈനലില്‍ ചൈനീസ് താരം വാംഗ് ഷി യിയെ(Wang Zhi Yi) മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ തോല്‍പിച്ചാണ് കിരീടം. സ്കോര്‍: 21-9, 11-21, 21-15.  പി വി സിന്ധുവിന്‍റെ ആദ്യ സിംഗപ്പൂര്‍ ഓപ്പണ്‍ കിരീടമാണിത്. സീസണില്‍ സിന്ധുവിന്‍റെ മൂന്നാം കിരീടം കൂടിയാണ്. കൊറിയ ഓപ്പണിലും സ്വിസ് ഓപ്പണിലും സിന്ധു 2022ല്‍ കിരീടം നേടിയിരുന്നു. 

സെമിയിൽ ജപ്പാന്‍റെ സയിന കവകാമിക്കെതിരെ ആധികാരിക ജയവുമായാണ് പി വി സിന്ധു നേരത്തെ ഫൈനലിലെത്തിയത്. 21-15, 21-7 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്‍റെ ജയം. 

World Athletics Championships 2022 : പുരുഷന്‍മാരുടെ 100 മീറ്റര്‍ തൂത്തുവാരി അമേരിക്ക; ഫ്രഡ് കെര്‍ലി വേഗരാജാവ്

Latest Videos
Follow Us:
Download App:
  • android
  • ios