അമേരിക്കൻ ടെന്നീസ് താരം കൊക്കോ ഗൗഫിന് കൊവിഡ്, ഒളിംപിക്സ് നഷ്ടമാവും

ടോക്യയോയില്‍ മത്സരിച്ചിരുന്നുവെങ്കില്‍ 2000ലെ സിഡ്നി ഒളിംപിക്സിനുശേഷം ഒളിംപിക്സില്‍ മത്സരിക്കുന്ന  ഏറ്റവും പ്രായം കുറഞ്ഞ ടെന്നീസ് താരമെന്ന റെക്കോര്‍ഡ് ഗൗഫിന് സ്വന്തമാവുമായിരുന്നു.

Set back for US Tennis team, as Coco Gauff tested Covid positive before Tokyo Olympics

ന്യൂയോര്‍ക്ക്: അമേരിക്കൻ ടെന്നിസ് താരം കൊക്കോ ഗൗഫിന് കൊവിഡ് സ്ഥിരീകരിച്ചു. ടോക്യോ ഒളിംപിക്സിൽ നിന്ന് പിന്മാറി. വനിതാ ടെന്നിൽ യുഎസ്എ ടീമിനെ നയിക്കാൻ ഒരുങ്ങുന്നതിനിടെയാണ് 17കാരിയായ ഗൗഫിന് കൊവിഡ് സ്ഥിരീകരിച്ചത്.

ലോക റാങ്കിങ്ങിൽ 23ആം സ്ഥാനത്തുള്ള ഗൗഫ് ഈ മാസം നടന്ന വിംബിൾഡണിൽ പ്രീക്വാർട്ടറിലാണ് പുറത്തായത്. ഒളിംപിക്സില്‍ അമേരിക്കയെ പ്രതിനിധീകരിക്കുക എന്നത് വലിയ സ്വപ്നമായിരുന്നുവെന്നും പങ്കെടുക്കാനാവാത്തത് വലിയ നിരാശയാണെന്നും ഗൗഫ് പറഞ്ഞു.

മത്സരിച്ചിരുന്നുവെങ്കില്‍ 2000ലെ സിഡ്നി ഒളിംപിക്സിനുശേഷം മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ടെന്നീസ് താരമെന്ന റെക്കോര്‍ഡ് ഗൗഫിന് സ്വന്തമാവുമായിരുന്നു. നേരത്തെ ഒളിംപിക്സിനായി ടോക്യോയിലേക്ക് പുറപ്പെടുന്നതിന് തൊട്ടു മുമ്പ് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഓസ്ട്രേലിയന്‍ ടെന്നീസ് താരം അലക്സ് ഡി മിനൗറിനും ഒളിംപിക്സ് നഷ്ടമായിരുന്നു.

ടെന്നീസിലാണ് ഇത്തവണ കൂടുതൽ താരങ്ങൾ ഒളിംപിക്സില്‍ നിന്ന് ഇതുവരെ പിൻമാറിയത്. പരിക്കും ഫിറ്റ്നസ് പ്രശ്നങ്ങളും കാരണം റോജർ ഫെഡറർ, റാഫേൽ നദാൽ, സെറീന വില്യംസ്, സിമോണ ഹാലെപ്, സ്റ്റാന്‍ വാവ്‌റിങ്ക, ഡൊമിനിക് തീം എന്നിവരൊന്നും ടോക്യോയിലെത്തില്ല.

 Also Read: ഒളിംപിക്‌സ് മെഗാ ക്വിസ്: അഞ്ചാം ദിവസത്തെ വിജയികള്‍ ഇവര്‍; ഇന്നത്തെ ചോദ്യങ്ങള്‍ അറിയാം

 ടോക്യോയില്‍ ഇന്ത്യ ഒളിംപിക് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും: അഭിനവ് ബിന്ദ്ര

Set back for US Tennis team, as Coco Gauff tested Covid positive before Tokyo Olympics

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Latest Videos
Follow Us:
Download App:
  • android
  • ios