ചരിത്രം വഴിമാറിയേക്കും; റെക്കോര്‍ഡ് താരങ്ങള്‍ക്ക് രാജ്യത്തെ കായിക പുരസ്‌കാരങ്ങള്‍ ലഭിക്കാന്‍ സാധ്യത, സമിതിയായി
ഒളിംപിക്‌സിലും പാരാലിംപിക്‌സിലും റെക്കോര്‍ഡ് മെഡല്‍ വേട്ട ഇന്ത്യ നടത്തിയതിനാല്‍ കൂടുതല്‍ അത്‌ലറ്റിക് താരങ്ങള്‍ക്ക് ഇക്കുറി പുരസ്‌കാരം ലഭിക്കാനിടയുണ്ട്
ദില്ലി: ഈ വര്‍ഷത്തെ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന, ദ്രോണാചാര്യ, അര്‍ജുന, ധ്യാന്‍ചന്ദ്, രാഷ്‌ട്രീയ ഖേല്‍ പ്രോത്‌സാഹന്‍ പുരസ്‌കാര്‍, മൗലാന അബ്‌ദുള്‍ കലാം ആസാദ് ട്രോഫി എന്നീ കായിക പുരസ്‌കാരങ്ങള്‍ നിര്‍ണയിക്കാനുള്ള സമിതിയായി. റിട്ടയഡ് ജസ്റ്റിസ് മുകുന്ദാകം ശര്‍മ്മ അധ്യക്ഷനായ സമിതിയില്‍ 12 അംഗങ്ങളാണുള്ളത്.
സമിതി അംഗങ്ങള്‍
ജസ്റ്റിസ്(റിട്ടയഡ്) മുകുന്ദാകം ശര്‍മ്മ, അഞ്ജലി ഭാഗവത്(ഷൂട്ടിംഗ്), വെങ്കിടേഷ് പ്രസാദ്(ക്രിക്കറ്റ്), സവിതാ ദേവി(ബോക്‌സിംഗ്), ബല്‍ദേവ് സിംഗ്(ഹോക്കി), ദേവേന്ദ്ര ജജാരിയ(പാരാ അത്‌ലറ്റിക്‌സ്, അന്‍ജും ചോപ്ര(ജേര്‍ണലിസ്റ്റ്), വിക്രാന്ത് ഗുപ്‌ത(ജേര്‍ണലിസ്റ്റ്), വിജയ് ലോകപള്ളി(ജേര്‍ണലിസ്റ്റ്), സന്ദീപ് പ്രഥാന്‍(ഡയറക്‌ടര്‍ ജനറല്‍, സായ്), രാധിക ശ്രീമാന്‍(എക്‌സിക്യുട്ടീവ് ഡയറക്‌ടര്‍(ടീംസ്) സായ്), അതുല്‍ സിംഗ്(ജോയിന്‍റ് സെക്രട്ടറി(ഡവലപ്‌മെന്‍റ്).
ഒളിംപിക്‌സിലും പാരാലിംപിക്‌സിലും റെക്കോര്‍ഡ് മെഡല്‍ വേട്ട ഇന്ത്യ നടത്തിയതിനാല്‍ കൂടുതല്‍ അത്‌ലറ്റിക് താരങ്ങള്‍ക്ക് ഇക്കുറി പുരസ്‌കാരം ലഭിക്കാനിടയുണ്ട്. മെഡല്‍ നേടിയ താരങ്ങള്‍ നേരിട്ട് മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടേക്കും.
ടി20 ലോകകപ്പ് ടീം പ്രഖ്യാപനം ഇന്ന്; ഇന്ത്യന്‍ ടീമിലേക്ക് ആരൊക്കെ? സാധ്യത ഇങ്ങനെ
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona