കൊറിയ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍: ഒന്നാം നമ്പര്‍ ജോഡിയെ തകര്‍ത്തു! സാത്വിക് - ചിരാഗ് സഖ്യത്തിന് കിരീടം

ഇരുവരുടെയും ആദ്യ കൊറിയന്‍ ഓപ്പണ്‍ കിരീടമാണിത്. മൂന്നാം സൂപ്പര്‍ 500 കിരീട നേട്ടമെന്ന് പ്രത്യേകതയുമുണ്ട്. ഈവര്‍ഷം ഇന്തോനേഷ്യന്‍ ഓപ്പണ്‍ സഖ്യത്തിനായിരുന്നു.

Satwik and Chirag win korea open doubles title after beating world number one saa

സിയോള്‍: കൊറിയ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ സാത്വിക് സായ്രാജ്-ചിരാഗ് ഷെട്ടി സഖ്യത്തിന്. ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയാണ് സഖ്യം കിരീടം നേടിയത്. ഇന്‍ഡൊനീഷ്യയുടെ ലോക ഒന്നാം നമ്പറായ ഫജാര്‍ ആല്‍ഫിയാന്‍ - മുഹമ്മദ് റിയാന്‍ അര്‍ഡിയാന്റോ സഖ്യത്തെയാണ് ഫൈനലില്‍ ഇന്ത്യന്‍ സംഘം തകര്‍ത്തത്. സ്‌കോര്‍ 17-21, 21-13, 21-14.  

ഇരുവരുടെയും ആദ്യ കൊറിയന്‍ ഓപ്പണ്‍ കിരീടമാണിത്. മൂന്നാം സൂപ്പര്‍ 500 കിരീട നേട്ടമെന്ന് പ്രത്യേകതയുമുണ്ട്. ഈവര്‍ഷം ഇന്തോനേഷ്യന്‍ ഓപ്പണ്‍ സഖ്യത്തിനായിരുന്നു. മലേഷ്യയുടെ ലോക നമ്പര്‍ വണ്‍ സഖ്യമായ ആരോണ്‍-യിക് കൂട്ടുകെട്ടിനെ 21-17, 21-18 എന്ന സ്‌കോറിനാണ് സാത്വിക് സായ്രാജ്-ചിരാഗ് ഷെട്ടി സഖ്യം തോല്‍പിച്ചത്. സമീപകാലത്ത് മികച്ച ഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ ബാഡ്മിന്റണ്‍ സഖ്യമാണ് സാത്വിക് സായ്രാജും ചിരാഗ് ഷെട്ടിയും.

ഇന്തോനേഷ്യന്‍ ഓപ്പണിന് ശേഷം ഇരുവരേയും പ്രകീര്‍ത്തിച്ച് കോച്ച് പുല്ലേല ഗോപിചന്ദ് രംഗത്തെത്തിയിരുന്നു. ചരിത്ര കിരീടം സ്വന്തമാക്കിയത് അഭിമാന നിമിഷമെന്ന് ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ ഗോപീചന്ദ് വ്യക്തമാക്കി. പരിശീലക കരിയറിലെ ഏറ്റവും അഭിമാനകരമായ നേട്ടങ്ങളിലൊന്നാണ് ഇതെന്ന് ഗോപീചന്ദ് പറുഞ്ഞു.  സാത്വികും ചിരാഗും ലോകത്തിലെ നമ്പര്‍ വണ്‍ സഖ്യത്തെ അനായാസമായി തോല്‍പിച്ചത് ഇന്ത്യന്‍ ബാഡ്മിന്റണ്‍ ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമാണെന്നും ഇരുവര്‍ക്കും അഭിനന്ദനങ്ങള്‍ നേരുന്നതായും പുല്ലേല ഗോപീചന്ദ് ഏഷ്യാനെറ്റ് ന്യൂസിനോട് കൂട്ടിച്ചേര്‍ത്തു. ആദ്യമായാണ് ഇന്തോനേഷ്യന്‍ ഓപ്പണ്‍ കിരീടം ഒരു ഇന്ത്യന്‍ ജോഡി സ്വന്തമാക്കുന്നത്. 

ആരാധകര്‍ക്ക് നന്ദിയെന്ന് സാത്വിക്കും ചിരാഗും

ഇന്തോനേഷ്യയിലെ ചരിത്ര വിജയത്തില്‍ ചിരാഗ് ഷെട്ടിയും സാത്വിക് സായ്രാജും സന്തോഷം ആരാധകരുമായി പങ്കുവെച്ചു. 'ലോകത്തിലെ ഏറ്റവും മികച്ച ബാഡ്മിന്റണ്‍ സ്റ്റേഡിയങ്ങളില്‍ ഒന്നാണിത്. ഇവിടെ പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നു. കാണികളുടെ അവിസ്മരണീയ പിന്തുണയാണ് ഫൈനലില്‍ ലഭിച്ചത്' എന്നുമാണ് വിജയ ശേഷം ചിരാഗിന്റെ വാക്കുകള്‍. 'ഞങ്ങള്‍ക്ക് അഭിമാനകരമായ ആഴ്ചയാണിത്. ഇന്ന് കളിച്ച രീതിയില്‍ വളരെ സന്തോഷമുണ്ട്. കാരണം മലേഷ്യന്‍ ജോഡിക്കെതിരെ മുമ്പ് ഇതുവരെ ജയിച്ചിട്ടില്ല. ഇരുവരുമായുള്ള നേര്‍ക്കുനേര്‍ പോരാട്ടങ്ങളിലെ കണക്ക് മോശമാണ്. അതിനാല്‍ തന്നെ മികച്ച പ്രകടനം പുറത്തെടുക്കണമെന്നുണ്ടായിരുന്നു' എന്നുമായിരുന്നു സാത്വിക്കിന്റെ പ്രതികരണം.

ബാബര്‍ അസം ഇല്ലാതെ എന്ത് ലോകകപ്പ് പ്രൊമോ; ഐസിസിയുടെ ലോകകപ്പ് വീഡിയോക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അക്തര്‍

Latest Videos
Follow Us:
Download App:
  • android
  • ios