ഫെബ്രുവരിയില്‍ പ്രഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിക്കുമെന്ന് സാനിയാ മിര്‍സ

2003ല്‍ പ്രഫഷണല്‍ ടെന്നീസിലെത്തിയ തന്നെ ഇനി ഇതില്‍ക്കൂടുതല്‍ മുന്നോട്ടുപോകാന്‍ ശരീരം അനുവദിക്കുന്നില്ലെന്ന് സാനിയ പറഞ്ഞു. വര്‍ഷങ്ങള്‍ പോകും തോറും തന്‍റെ മുന്‍ഗണനകള്‍ മാറിയെന്നും സാനിയ പറഞ്ഞു. വിരമിച്ചശേഷം ദുബായിലെ ടെന്നീസ് അക്കാദമിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തന്‍റെ തീരുമാനമെന്നും സാനിയ വ്യക്തമാക്കി. വര്‍ഷങ്ങളായി ദുബായിലാണ് സാനിയ താമസിക്കുന്നത്.

Sania Mirza To Retire At WTA 1000 In Dubai In February

മുംബൈ: പ്രഫഷണല്‍ ടെന്നീസില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സ. ഫെബ്രുവരിയില്‍ ദുബായില്‍ നടക്കുന്ന ഡബ്ല്യുടിഎ ടൂര്‍ണമെന്‍റോടെ പ്രഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിക്കുമെന്ന് 36കാരിയായ സാനിയ പറഞ്ഞു. അടുത്ത ആഴ്ച തുടങ്ങാനിരിക്കുന്ന ഓസ്ട്രേലിയന്‍ ഓപ്പണിലും സാനിയ മത്സരിക്കും. കസാഖിസ്ഥാന്‍റെ അന്നാ ഡിനിലിനക്കൊപ്പമാവും വനിതാ ഡബിള്‍സില്‍ മത്സരിക്കുകയെന്നും ഡബ്ല്യു ടി എ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ സാനിയ പറഞ്ഞു.

കരിയറിലെ അവസാന ഗ്രാന്‍സ്ലാമായിരിക്കും ഓസ്ട്രേലിയന്‍ ഓപ്പണെന്നും സാനിയ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ യുഎസ് ഓപ്പണില്‍ കളിക്കാനിരുക്കുന്ന സാനിയക്ക് കൈമുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാനായിരുന്നില്ല. കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസിന്‍റെ ആദ്യറൗണ്ടിൽ തോറ്റ് പുറത്തായതിന് പിന്നാലെയും സാനിയ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. 2022 സീസണോടെ കളിക്കളത്തിൽ നിന്ന് പിൻവാങ്ങുമെന്നായിരുന്നു സാനിയ അന്ന് പറഞ്ഞത്. ഈ തീരുമാനം പിൻവലിച്ചാണ് ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാൻ സാനിയ തീരുമാനിച്ചത്.

2003ല്‍ പ്രഫഷണല്‍ ടെന്നീസിലെത്തിയ തന്നെ ഇനി ഇതില്‍ക്കൂടുതല്‍ മുന്നോട്ടുപോകാന്‍ ശരീരം അനുവദിക്കുന്നില്ലെന്ന് സാനിയ പറഞ്ഞു. വര്‍ഷങ്ങള്‍ പോകും തോറും തന്‍റെ മുന്‍ഗണനകള്‍ മാറിയെന്നും സാനിയ പറഞ്ഞു. വിരമിച്ചശേഷം ദുബായിലെ ടെന്നീസ് അക്കാദമിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തന്‍റെ തീരുമാനമെന്നും സാനിയ വ്യക്തമാക്കി. വര്‍ഷങ്ങളായി ദുബായിലാണ് സാനിയ താമസിക്കുന്നത്.

പങ്കാളിക്കൊപ്പം സമയം പങ്കിട്ട് നവോമി ഒസാക്ക! ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കളിക്കുന്ന കാര്യം അനിശ്ചിതത്വത്തില്‍

ആറ് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള സാനിയ 2016ലാണ് ഓസ്ട്രേലിയന്‍ ഓപ്പണില്‍ അവസാനം കിരീടം നേടിയത്. 2005ല്‍ ഡബ്ല്യുടിഎ സിംഗിള്‍സ് കിരീടം നേടിയ സാനിയ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായിരുന്നു. 2007ല്‍ സിംഗിള്‍സ് റാങ്കിംഗില്‍ ആദ്യ 30ലെത്തിയ സാനിയയുടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്ക് 27 ആണ്. 2013ൽ സിംഗിൾസിൽ നിന്ന് സാനിയ വിരമിച്ചു.

2007ല്‍ മിക്സഡ് ഡബിള്‍സില്‍ മഹേഷ് ഭൂപതിക്കൊപ്പം ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയാണ് സാനിയ ആദ്യ ഗ്രാന്‍സ്ലാം സ്വന്തമാക്കിയത്. 2012 ഫ്രഞ്ച് ഓപ്പണിലും ഭൂപതിക്കൊപ്പം സാനിയ കിരീടം നേടി.ബ്രസീലിയന്‍ താരം ബ്രൂണോ സോറെസിനൊപ്പം 2014ലെ യു എസ് ഓപ്പണിലും സാനിയ മിക്സഡ് ഡബിള്‍സ് കിരീടം നേടി. 2015ല്‍ സ്വിസ് താരം മാര്‍ട്ടീന ഹിംഗിസിനൊപ്പം ഡബിള്‍സ് പങ്കാളിയായ സാനിയ തുടര്‍ച്ചയായി മൂന്ന് ഗ്രാന്‍ സ്ലാം കിരീടങ്ങള്‍ നേടി. വനിതാ ഡബിൾസിൽ ലോക ഒന്നാം നമ്പർ താരമായിരുന്ന സാനിയ നിലവിൽ ഇരുപത്തിനാലാം റാങ്കുകാരിയാണ്.

Latest Videos
Follow Us:
Download App:
  • android
  • ios