കോര്‍ട്ടില്‍ തിരിച്ചെത്തിയത് ഒളിംപിക് മെഡല്‍ ലക്ഷ്യമിട്ട്; സാനിയ
ടോക്കിയോ ഒളിംപിക്സില്‍ മെഡല്‍ ലക്ഷ്യമിട്ടാണ് കോര്‍ട്ടില്‍ തിരിച്ചെത്തിയതെന്ന് ആറ് തവണ ഗ്രാന്‍സ്ലാം കിരീടം നേടിയിട്ടുള്ള സാനിയ പറഞ്ഞു. കഴിഞ്ഞ ഒളിംപിക്സില്‍ മെഡലിന് തൊട്ടടുത്ത് എത്താന്‍ നമുക്കായി. വെങ്കല മേഡലിനായുള്ള പോരാട്ടത്തിലാണ് നമ്മള്‍ തോറ്റത്.
ദോഹ: ഒരു വര്‍ഷത്തെ ഇടവേളക്കുശേഷം ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തിയത് ഒളിംപിക് മെഡല്‍ ലക്ഷ്യമിട്ടെന്ന് സാനിയാ മിര്‍സ. കഴിഞ്ഞവര്‍ഷം ഖത്തര്‍ ഓപ്പണില്‍ കളിച്ചശേഷം ഇത്തവണ ഖത്തര്‍ ഓപ്പണിലാണ് 34കാരിയായ സാനിയ കോര്‍ട്ടിലിറങ്ങിയത്. സ്ലൊവാനിയയുടെ ആന്ദ്രെജാ ക്ലെപ്പയ്ക്കൊപ്പം വനിതാ ഡബിള്‍സില്‍ ഇറങ്ങിയ സാനിയ സെമിയില്‍ പുറത്തായിരുന്നു.
ടോക്കിയോ ഒളിംപിക്സില്‍ മെഡല്‍ ലക്ഷ്യമിട്ടാണ് കോര്‍ട്ടില്‍ തിരിച്ചെത്തിയതെന്ന് ആറ് തവണ ഗ്രാന്‍സ്ലാം കിരീടം നേടിയിട്ടുള്ള സാനിയ പറഞ്ഞു. കഴിഞ്ഞ ഒളിംപിക്സില്‍ മെഡലിന് തൊട്ടടുത്ത് എത്താന്‍ നമുക്കായി. വെങ്കല മേഡലിനായുള്ള പോരാട്ടത്തിലാണ് നമ്മള്‍ തോറ്റത്. ടെന്നീസ് കരിയറിന് വിരാമാമിടും മുമ്പ് ഒളിംപിക് മെഡല്‍ നേടുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. എന്നാല്‍ ടോക്കിയോ ഒളിംപിക്സില്‍ മത്സരിക്കാാനകുമോ എന്നത് ഇപ്പോള്‍ പറയാനാകില്ലെങ്കില്‍ കോര്‍ട്ടില്‍ തിരിച്ചെത്താനുള്ള പ്രധാന പ്രചോദനം ഒളിംപിക്സാണെന്നും സാനിയ വ്യക്തമാക്കി.
ഈ വര്‍ഷം ജനുവരിയില്‍ കൊവിഡ് ബാധിതയായ സാനിയ രോഗമുക്തിക്കുശേഷമാണ് ഖത്തര്‍ ഓപ്പണില്‍ മത്സരിക്കാനെത്തിയത്. പാക് ക്രിക്കറ്റ് താരം ഷൊയൈബ് മാലിക്കിനെ വിവാഹം കഴിച്ച സാനിയ 2018ലാണ് അമ്മയായത്. എന്നാല്‍ അമ്മയായതിനുശേഷവും കോര്‍ട്ടില്‍ തിരിച്ചെത്തി സാനിയ മികവ് കാട്ടിയിരുന്നു. അമ്മയാവുന്നതോടെ ജീവിതം തീര്‍ന്നു എന്നാണ് സാധാരണ സ്ത്രീകള്‍ കരുതാറുള്ളതെന്നും എന്നാല്‍ കുട്ടിയാവുന്നതോടെ സ്വപ്നങ്ങളെ കുഴിച്ചുമൂടേണ്ട കാര്യമില്ലെന്നും സാനിയ പറഞ്ഞു.