Wimbledon : കരിയര്‍ സ്ലാമിനരികെ സാനിയ സഖ്യം, മിക്‌സ്ഡ് ഡബിള്‍സില്‍ സെമിയില്‍; ജോക്കോവിച്ച് ഇന്നിറങ്ങും

വിംബിള്‍ഡണ്‍ ജയിച്ചാല്‍ സാനിയക്ക് കരിയര്‍സ്ലാം പൂര്‍ത്തിയാക്കാം. നേരത്തെ മഹേഷ് ഭൂപതിക്കൊപ്പം 2009ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണും 2012ല്‍ ഫ്രഞ്ച് ഓപ്പണും സ്വന്തമാക്കിയിരുന്നു. 2014ല്‍ യുഎസ് ഓപ്പണ്‍ ബ്രസീലിന്റെ ബ്രൂണോ സോറസിനൊപ്പവും നേടിയിരുന്നു.

Sania Mirza - Mate Pavic Reach Mixed Doubles Semi-finals

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നിസ് മിക്‌സ്ഡ് ഡബിള്‍സില്‍ സാനിയ മിര്‍സ- മേറ്റ് പാവിച്ച് സഖ്യം സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ നാലാം സീഡായ
ജോണ്‍പിയേര്‍സ്, ഗബ്രിയേല സഖ്യത്തെ മൂന്ന് ഗെയിം നീണ്ട പാരാട്ടത്തിലാണ് ആറാം സീഡായ സാനിയ (Sania Mirza) സഖ്യം തോല്‍പ്പിച്ചത്. സ്‌കോര്‍ 6-4, 3-6, 7-5. വിംബിള്‍ഡണില്‍ സാനിയയുടെ ഏറ്റവും മികച്ചപ്രകടനമാണ് ഇത്. ആദ്യമായാണ് സാനിയ വിംബിള്‍ഡണ്‍ (Wimbledon) സെമിയിലെത്തുന്നത്. 2011, 13, 15 വര്‍ഷങ്ങളില്‍ സാനിയ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.

വിംബിള്‍ഡണ്‍ ജയിച്ചാല്‍ സാനിയക്ക് കരിയര്‍സ്ലാം പൂര്‍ത്തിയാക്കാം. നേരത്തെ മഹേഷ് ഭൂപതിക്കൊപ്പം 2009ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണും 2012ല്‍ ഫ്രഞ്ച് ഓപ്പണും സ്വന്തമാക്കിയിരുന്നു. 2014ല്‍ യുഎസ് ഓപ്പണ്‍ ബ്രസീലിന്റെ ബ്രൂണോ സോറസിനൊപ്പവും നേടിയിരുന്നു.

ജോക്കോവിച്ച് ഇന്നിറങ്ങും

വിംബിള്‍ഡണ്‍ ടെന്നിസ് സെമി തേടി നൊവാക് ജോക്കോവിച്ച് ഇന്നിറങ്ങും. പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ജോക്കോവിച്ച്, ഇറ്റാലിയന്‍ താരം യാനിക് സിന്നറെ നേരിടും. ജോക്കോവിച്ച് ടോപ് സീഡും സിന്നര്‍ പത്താം സീഡുമാണ്. പ്രീ ക്വാര്‍ട്ടറില്‍ സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കാറാസിനെ സിന്നര്‍ അട്ടിമറിച്ചിരുന്നു. നിലവിലെ ചാംപ്യനായ ജോക്കോവിച്ച്, പുല്‍ക്കോര്‍ട്ടില്‍ കഴിഞ്ഞ 25 മത്സരത്തിലും തോറ്റിട്ടില്ല. 

എഡ്‍ജ്‍ബാസ്റ്റണില്‍ ഇന്ത്യന്‍ കാണികള്‍ക്ക് നേരെ വംശീയാധിക്ഷേപമെന്ന് ആരോപണം; ദൃശ്യങ്ങള്‍ വൈറല്‍

സിന്നറിനെതിരെ കരിയറില്‍ ഇതിന് മുന്‍പ് നേര്‍ക്കുനേര്‍ വന്നപ്പോള്‍, ജോക്കോവിച്ചാണ് വിജയിച്ചത്. ഇന്നത്തെ മറ്റൊരു ക്വാര്‍ട്ടറില്‍ ഒന്‍പതാം സീഡ് കാമറൂണ്‍ നോറിയും സീഡ് ചെയ്യപ്പെടാത്ത ഫ്രഞ്ച് താരം ഡേവിഡ് ഗോഫിനും ഏറ്റുമുട്ടും.

നദാല്‍ ക്വാര്‍ട്ടറില്‍

വിംബിള്‍ഡണ്‍ ടെന്നിസില്‍ രണ്ടാം സീഡ് റാഫേല്‍ നദാല്‍ ക്വാര്‍ട്ടറില്‍കടന്നു. പ്രീക്വാര്‍ട്ടറില്‍ ഡച്ച് താരം ബോട്ടിച്ചിനെ നദാല്‍ മറികടന്നു. സ്‌കോര്‍ സ്‌കോര്‍ 6-4, 6-2, 7-6. 22 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയ റാഫേല്‍ നദാല്‍ വിംബിള്‍ഡണില്‍ രണ്ട് തവണ ചാംപ്യനായിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ നിക് കിര്‍ഗ്യോസ്, ചിലെയുടെ ക്രിസ്റ്റിയാന്‍ ഗാരിന്‍, അമേരിക്കയുടെ ടെയ്‌ലര്‍ ഫ്രിറ്റ്‌സ് എന്നിവരും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.

'എഴുതിത്തള്ളരുത് ഇന്ത്യയുടെ തിരിച്ചുവരവ്'; ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി സഞ്ജയ് മഞ്ജരേക്കർ

Latest Videos
Follow Us:
Download App:
  • android
  • ios