20 കിലോ മീറ്റര്‍ നടത്തം: ഒളിംപിക് യോഗ്യത സ്വന്തമാക്കി പ്രിയങ്ക ഗോസ്വാമിയും സന്ദീപ് കുമാറും
പുരുഷന്മാരിൽ സന്ദീപ് ഒരു മണിക്കൂർ 20 മിനുറ്റ്സ് 16 സെക്കൻഡു കൊണ്ടാണ് നടത്തം പൂർത്തിയാക്കിയത്. വനിതകളിൽ പ്രിയങ്ക ഗോസ്വാമി ഒരു മണിക്കൂർ 28 മിനുറ്റ്സ് 45 സെക്കൻഡ് കൊണ്ട് ലക്ഷ്യത്തിലെത്തി.
ദില്ലി: 20 കിലോമീറ്റർ നടത്തത്തിൽ ഒളിംപിക് യോഗ്യത നേടി പ്രിയങ്ക ഗോസ്വാമിയും സന്ദീപ് കുമാറും. ദേശീയ ചാന്പ്യൻഷിപ്പിഷ് റെക്കോർഡോടെ സ്വർണം നേടിയാണ് ടോക്കിയോ ഒളിംപ്ക്സിന് ഇരുവരും യോഗ്യത നേടിയത്.
പുരുഷന്മാരിൽ സന്ദീപ് ഒരു മണിക്കൂർ 20 മിനുറ്റ്സ് 16 സെക്കൻഡു കൊണ്ടാണ് നടത്തം പൂർത്തിയാക്കിയത്. വനിതകളിൽ പ്രിയങ്ക ഗോസ്വാമി ഒരു മണിക്കൂർ 28 മിനുറ്റ്സ് 45 സെക്കൻഡ് കൊണ്ട് ലക്ഷ്യത്തിലെത്തി.ഇരുവരുടേയും നേടത്തോടെ ദീർഘ ദൂര നടത്തത്തിൽ ടോക്കിയോ ഒളിംപ്ക്സിന് യോഗ്യത നേടിയ താരങ്ങളുടെ എണ്ണം അഞ്ചായി.
ദേശീയ ചാംപ്യൻഷിപ്പിൽ രണ്ടാമതെത്തിയ രാഹുൽ, ലയാളിയായ കെ.ടി. ഇർഫാൻ, വനിതകളിൽ ഭാവന ജാട്ട് എന്നിവർ ഇന്ത്യക്കായി ജപ്പാനിൽ നടക്കാൻ ഇറങ്ങും.