വിംബിള്‍ഡന്‍ ജൂനിയര്‍ കിരീടം നേടി ഇന്ത്യന്‍ വംശജനായ പതിനേഴുകാരന്‍ സമീര്‍ ബാനര്‍ജി
ഒരുമണിക്കൂറും 22 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് വിക്ടര്‍ ലിലോവിനെ പതിനേഴുകാരനായ സമീര്‍ പരാജയപ്പെടുത്തിയത്. നന്നായി കളിക്കണമെന്നും ഒരു റൌണ്ടിലെങ്കിലും ജയിക്കണമെന്ന ലക്ഷ്യത്തോടെയുമായിരുന്നു ടൂര്‍ണമെന്‍റിന് എത്തിയതെന്ന് സമീര്‍ വിജയത്തിനേ ശേഷം പ്രതികരിച്ചത്
വിംബിള്‍ഡണ്‍ ബോയ്സ് കിരീടം നേടി ഇന്തോ അമേരിക്കന്‍ ടെന്നീസ് താരമായ സമീര്‍ ബാനര്‍ജി. വെറും രണ്ട് ഗ്രാന്‍ഡ്സ്ലാം മത്സരത്തില്‍ മാത്രം പങ്കെടുത്താണ് ന്യൂജേഴ്സിക്കാരന്‍റെ ഈ മിന്നുന്ന നേട്ടം സ്വന്തമാക്കിയത്. ഒരുമണിക്കൂറും 22 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് വിക്ടര്‍ ലിലോവിനെ പതിനേഴുകാരനായ സമീര്‍ പരാജയപ്പെടുത്തിയത്.
നന്നായി കളിക്കണമെന്നും ഒരു റൌണ്ടിലെങ്കിലും ജയിക്കണമെന്ന ലക്ഷ്യത്തോടെയുമായിരുന്നു ടൂര്‍ണമെന്‍റിന് എത്തിയതെന്ന് സമീര്‍ വിജയത്തിനേ ശേഷം പ്രതികരിച്ചത്. എങ്ങനെയാണ് ഇത്തരമൊരു പ്രകടനം ഗ്രാസ് കോര്‍ട്ടില്‍ കാഴ്ച വയ്ക്കാനായതെന്ന് അറിയില്ല, ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കണമെന്ന ഉദ്ദേശമേ തനിക്കുണ്ടായിരുന്നുള്ളുവെന്നും സമീര്‍ പറയുന്നു. സമീറിന്‍റെ ആദ്യ ജൂനിയര്‍ ഗ്രാന്‍ഡ് സ്ലാം നേട്ടമാണ് ഇത്.
അസമിലാണ് സമീറിന്‍റെ പിതാവ് ജനിച്ചത്. ആന്ധ്രപ്രദേശിലാണ് സമീറിന്‍റെ അമ്മള വളര്‍ന്നത് 1980കളുടെ മധ്യത്തോടെ ഇവര്‍ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. കൊളംബിയ സര്‍വ്വകലാശാലയില്‍ ഡിഗ്രി പഠനത്തിന് ഒരുങ്ങുകയാണ് സമീര്‍. ഏറെക്കാലമായി ജൂനിയര്‍ ഗ്രാന്‍ഡ് സ്ലാം നേട്ടങ്ങളില്ലാതിരുന്ന അമേരിക്കയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് സമീറിന്‍റെ നേട്ടം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona