'അർജുന അവാർഡ് നേട്ടം അമ്മയ്ക്ക് സമർപ്പിക്കുന്നു, അമ്മ കൂടെയുളളത് കൊണ്ടാണ് മുന്നേറാനായത്': സജന്‍ പ്രകാശ്

അർജുന അവാർഡ് ലഭിച്ചതില്‍ അഭിമാനമെന്ന് മലയാളി നീന്തൽ താരം സജന്‍ പ്രകാശ് ഏഷ്യാനെറ്റ് ന്യൂസിനോട്. 

Sajan prakash said that dedicates Arjuna award to his mother

തിരുവനന്തപുരം: അർജുന അവാർഡ് ലഭിച്ചതില്‍ അഭിമാനമെന്ന് മലയാളി നീന്തൽ താരം സജന്‍ പ്രകാശ് ഏഷ്യാനെറ്റ് ന്യൂസിനോട്. അർജുന അവാർഡ് നേട്ടം അമ്മയ്ക്ക് സമർപ്പിക്കുന്നുവെന്ന് പറഞ്ഞ സജൻ അമ്മ തന്റെ കൂടെ ഉള്ളതുകൊണ്ടാണ് തനിക്ക് മുന്നേറാനായതെന്നും കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ കായികരം​ഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും സജൻ ആവശ്യപ്പെട്ടു. കായിക ഇനങ്ങൾ ദിനചര്യയിൽ എത്തിയാലേ കാര്യങ്ങൾ മാറൂ. മികച്ച സൗകര്യങ്ങൾ ഒരുക്കിയാൽ മാത്രമേ മുന്നേറാൻ സാധിക്കുകയുള്ളൂ. വരുംമത്സരങ്ങളിൽ മികച്ച പ്രകടനം നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും സജൻ പ്രകാശ് വിശദമാക്കി. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു സജൻ പ്രകാശിന്റെ പ്രതികരണം. 

Latest Videos
Follow Us:
Download App:
  • android
  • ios