സജൻ പ്രകാശ് പ്രൊഫഷണൽ നീന്തലിലേക്ക്; ഇന്‍റര്‍നാഷണൽ സ്വിമ്മിംഗ് ലീഗിലെത്തുന്ന ആദ്യ ഇന്ത്യൻ താരം
ടോക്കിയോ ഒളിംപിക്‌സിലെ അടക്കം സമീപകാലത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് എനർജി സ്റ്റാൻഡേർഡ് ടീമിലേക്ക് തിരഞ്ഞെടുത്തതെന്ന് സജൻ പ്രകാശ്
തിരുവനന്തപുരം: മലയാളി താരം സജൻ പ്രകാശ് പ്രൊഫഷണൽ നീന്തലിലേക്ക്. സജൻ ഈ വർഷത്തെ ഇന്റർനാഷണൽ സ്വിമ്മിംഗ് ലീഗിൽ മത്സരിക്കും. അന്താരാഷ്‌ട്ര നീന്തൽ ലീഗിലേക്ക്(International Swimming League) തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ താരമാണ് സജൻ പ്രകാശ്. തുർക്കി ആസ്ഥാനമായുള്ള എനർജി സ്റ്റാൻഡേർഡ് ടീമിന് വേണ്ടിയാവും മലയാളി താരം മത്സരിക്കുക. 36 താരങ്ങളാണ് ടീമിലുള്ളത്.
ടോക്കിയോ ഒളിംപിക്‌സിലെ അടക്കം സമീപകാലത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് എനർജി സ്റ്റാൻഡേർഡ് ടീമിലേക്ക് തിരഞ്ഞെടുത്തതെന്ന് സജൻ പ്രകാശ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എട്ട് ടീമുകൾ പങ്കെടുക്കുന്ന ഐഎസ്എല്ലിന്റെ രണ്ടാം ഘട്ടത്തിലാവും സജൻ മത്സരിക്കുക. പ്രഥമ ഐഎസ്എല്ലിലെ ജേതാക്കളാണ് എനർജി സ്റ്റാൻഡേർഡ്.
ഒളിംപിക്‌സിന് നേരിട്ട് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ നീന്തൽ താരം എന്ന നേട്ടത്തില്‍ ഇരുപത്തിയേഴുകാരനായ സജന്‍ പ്രകാശ് ഇടംപിടിച്ചിരുന്നു. സജൻ. എ ക്വാളിഫിക്കേഷന്‍ മാര്‍ക്കോടെയാണ് 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ ഒളിംപിക്‌സിന് യോഗ്യത നേടിയത്. റോമിൽ നടന്ന യോഗ്യതാ ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിയാണ് സജൻ ഒളിംപിക്‌സിന് നേരിട്ട് യോഗ്യത നേടുന്നവരുടെ എ വിഭാഗത്തിലെത്തിയത്.
പാരാലിംപിക്‌സിലെ വെള്ളിത്തിളക്കം; നിഷാദ് കുമാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
പാരാലിംപിക്‌സ്: ഇന്ത്യക്ക് രണ്ടാം മെഡല്‍; ഹൈജംപില്‍ നിഷാദ് കുമാറിന് വെള്ളി
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona