'അത് ഷോട്ട് കളിക്കേണ്ട പന്തായിരുന്നു'; വിമര്‍ശനങ്ങളോട് പ്രതികരിച്ച് രോഹിത് ശര്‍മ

ഇംഗ്ലീഷ് പേസര്‍ ഒല്ലി റോബിന്‍സിന്റെ ബൗണ്‍സറില്‍ ഹുക്ക് ഷോട്ടിന് ശ്രമിച്ച് രോഹിത് പുറത്താവുകയായിരുന്നു. ഫൈന്‍ ലെഗിലെ ബൗണ്ടറി ലൈനില്‍ സാം കറന് ക്യാച്ച്.
 

Rohit Sharma on his wicket loss against England

ടോക്യോ: മികച്ച തുടക്കം നേടിയ ഒരിക്കല്‍കൂടി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ വിക്കറ്റ് വലിച്ചെറിഞ്ഞു. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ 36 റണ്‍സാണ് താരം നേടിയിരുന്നത്. പിന്നീട് ഇംഗ്ലീഷ് പേസര്‍ ഒല്ലി റോബിന്‍സിന്റെ ബൗണ്‍സറില്‍ ഹുക്ക് ഷോട്ടിന് ശ്രമിച്ച് രോഹിത് പുറത്താവുകയായിരുന്നു. ഫൈന്‍ ലെഗിലെ ബൗണ്ടറി ലൈനില്‍ സാം കറന് ക്യാച്ച്. പുള്‍, ഹുക്ക് ഷോട്ടുകള്‍  മനോഹരകമായി കളിക്കുന്ന താരമാണ് രോഹിത്. എന്നാല്‍ ഇത്തവണ പിഴച്ചു.

അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞതോടെ കടുത്ത വിമര്‍നങ്ങളാണ് താരത്തിന് നേരെ ഉയര്‍ന്നത്. എന്നാല്‍ ഇതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് രോഹിത്. രണ്ടാം ദിവസത്തെ കളിക്ക് സേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകള്‍... ''നിങ്ങള്‍ എല്ലാവരും ചിന്തിന്നത് പോലെ, എന്റെ ശൈലിക്ക് ഇണങ്ങുന്ന ഷോട്ട് തന്നെയാണ് ഞാന്‍ കളിച്ചത്. അച്ചടക്കത്തോടെയാണ് ഇംഗ്ലീഷ് പേസര്‍മാര്‍ പന്തെറിഞ്ഞിരുന്നത്. റണ്‍സ് കണ്ടെത്തുക പ്രയാസമായിരുന്നു. ഇത്തരം ഷോട്ടുകള്‍ കളിക്കുമ്പോള്‍ മാത്രമേ റണ്‍സ് കണ്ടെത്താനാവൂ.

മോശം പന്തുകള്‍ വന്നാല്‍ മുതലാക്കുകയല്ലാതെ മറ്റൊരു മാര്‍ഗമില്ല. അത് കളിക്കണമെന്നുള്ള തീരുമാനത്തിലായിരുന്നു ഞാനും രാഹുലും. പുറത്താവുമ്പോള്‍ വിഷമമുണ്ടാവുമെന്നുള്ളത് വാസ്തവമാണ്. അത് ലഞ്ച് സമയമായിരുന്നുവെന്ന് എനിക്കറിയാമായിരുന്നു. എന്നാല്‍ ഷോട്ട് കളിക്കേണ്ട പന്തായിരുന്നുവത്. ഇത്തരം കാര്യങ്ങളെല്ലാം പോസിറ്റീവായി എടുത്താല്‍ മതി.''

നോട്ടിങ്ഹാമില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് 183 പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ നാലിന് 125 എന്ന നിലയിലാണ്. രോഹിത്തിന് പുറമെ ചേതേശ്വര്‍ പൂജാര (4), വിരാട് കോലി (0), അജിന്‍ക്യ രഹാനെ (5) എന്നിവരാണ് പുറത്തായത്. കെ എല്‍ രാഹുല്‍ (57), റിഷഭ് പന്ത് (7) എന്നിവരാണ് ക്രീസില്‍.

Latest Videos
Follow Us:
Download App:
  • android
  • ios