Wimbledon : റോജര്‍ ഫെഡറര്‍ വീണ്ടും സെന്റര്‍ കോര്‍ട്ടില്‍; ഇതിഹാസ താരങ്ങള്‍ക്ക് ആദരം

കാല്‍മുട്ടിന് പരിക്കേറ്റതിനാലാണ് ഫെഡറര്‍ ഇത്തവണ വിട്ടുനില്‍ക്കുന്നത്. സെന്റര്‍ കോര്‍ട്ടില്‍ നിരവധി മത്സരങ്ങള്‍ കളിക്കാന്‍ ഭാഗ്യം കിട്ടിയതില്‍ അഭിമാനമുണ്ടെന്നും ഒരിക്കല്‍ക്കൂടി റാക്കറ്റുമായി ഇവിടെ ഇറങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഫെഡറര്‍ പറഞ്ഞു.

Roger Federer back to Wimbledon Centre Court  after one year

ലണ്ടന്‍: വിംബിള്‍ഡണില്‍ (Wimbledon) ഇതിഹാസ താരങ്ങള്‍ക്ക് ആദരം. സെന്റര്‍ കോര്‍ട്ടിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു ചടങ്ങ്. വിംബിള്‍ഡണിലെ പുല്‍ക്കോര്‍ട്ടില്‍ ടെന്നിസ് പ്രേമികള്‍ക്ക് മറക്കാനാവാത്ത നിമിഷങ്ങളൊരുക്കി ഇതിഹാസ താരങ്ങള്‍. 1922ല്‍ തുടക്കമായ സെന്റര്‍ കോര്‍ട്ടിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് റോജര്‍ ഫെഡററും (Roger Federer) ബ്യോണ്‍ബോര്‍ഗും ബില്ലി ജീന്‍ കിംഗും അടക്കമുള്ള ഇതിഹാസങ്ങള്‍ ഒത്തുചേര്‍ന്നത്.

Roger Federer back to Wimbledon Centre Court  after one year

കാല്‍മുട്ടിന് പരിക്കേറ്റതിനാലാണ് ഫെഡറര്‍ ഇത്തവണ വിട്ടുനില്‍ക്കുന്നത്. സെന്റര്‍ കോര്‍ട്ടില്‍ നിരവധി മത്സരങ്ങള്‍ കളിക്കാന്‍ ഭാഗ്യം കിട്ടിയതില്‍ അഭിമാനമുണ്ടെന്നും ഒരിക്കല്‍ക്കൂടി റാക്കറ്റുമായി ഇവിടെ ഇറങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഫെഡറര്‍ പറഞ്ഞു. ഒന്‍പത് സിംഗിള്‍സ് കിരീടം നേടിയിട്ടുള്ള മാര്‍ട്ടിന നവരത്തിലോവ ഒഴികെയുള്ള ഒട്ടുമിക്ക മുന്‍ ചാംപ്യന്മാരും ചടങ്ങില്‍ പങ്കെടുത്തു. കൊവിഡ് ബാധയ്ക്ക് ശേഷമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് നവരത്തിലോവ ചടങ്ങില്‍ നിന്ന് വിട്ടുനിന്നത്.

ജോക്കോവിച്ച് ക്വാര്‍ട്ടറില്‍

വിംബിള്‍ഡണില്‍ നിലവിലെ ചാംപ്യന്‍ നൊവാക് ജോകോവിച്ച്  ക്വാര്‍ട്ടര്‍ ഫൈനലില്‍. ഡച്ച് താരം ടിം വാന്‍ റിജ്‌തോവനെ മറികടന്നാണ് ജോക്കോവിച്ച് ക്വാര്‍ട്ടറിലെത്തിയത്. അതേസമയം അഞ്ചാം സീഡ് കാര്‍ലോസ് അല്‍ക്കറാസ് പുറത്തായി. യാനിക്ക് സിന്നറാണ് അല്‍ക്കറാസിനെ മറികടന്നത്. ബ്രിട്ടീഷ് താരം കാമറൂണ്‍ നോറിയും ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. അതേസമയം, ഫ്രാന്‍സ് തിയാഫൊ പുറത്തായി. ഡേവിഡ് ഗോഫിനാണ് അമേരിക്കന്‍ താരത്തെ മറികടന്നത്. വനിതകളില്‍ ഒന്‍സ് ജബേര്‍ ക്വാര്‍ട്ടറില്‍ കടന്നു. അതേസമയം 12-ാം സീഡ് യെലേന ഒസ്റ്റപെങ്കോ, ഹീതര്‍ വാട്‌സണ്‍ പുറത്തായി.

Roger Federer back to Wimbledon Centre Court  after one year

ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു സെര്‍ബിയയുടെ ജോക്കോവിച്ചിന്റെ ജയം. സ്‌കോര്‍ 6-2, 4-6, 6-1, 6-2. പതിമൂന്നാം തവണയാണ് ജോക്കോ വിംബിള്‍ഡണിന്റെ ക്വാര്‍ട്ടറിലെത്തുന്നത്. ക്വാര്‍ട്ടറില്‍ സിന്നറാണ് ജോകോവിച്ചിന്റെ എതിരാളി. സിന്നര്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് അല്‍കാറസിനെ തോല്‍പിച്ചത്. സ്‌കോര്‍ 6-1, 6-4, 6-7, 6-3.

നോറിയുടെ ജയം നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു. അമേരിക്കയുടെ തോമി പോളിനെതിരെ 6-4, 7-5, 6-4 എന്ന സ്‌കോറിനാണ് നോറി തോല്‍പ്പിച്ചത്. അതേസമം, അഞ്ച് സെറ്റ് നീണ്ട പോരിലാണ് അമേരിക്കയുടെ തന്നെ തിയഫോ, ഗോഫിനോട് അടിയറവ് പറഞ്ഞത്. സ്‌കോര്‍ 7-6, 5-7, 5-7, 6-4, 7-5. ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് രണ്ടാം സീഡ് റാഫേല്‍ നദാല്‍ ഇന്നിറങ്ങും.

വനിതകളില്‍ ടുണീഷ്യന്‍ താരം ജബേര്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ബെല്‍ജിയത്തിന്റെ എലിസ് മെര്‍ട്ടന്‍സിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 6-7,, 4-6. ജര്‍മന്‍ താരം ജൂള്‍ 6-2, 6-4നാണ് വാട്‌സണെ തോല്‍പ്പിച്ചത്. മുന്‍ ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യന്‍ ഒസ്റ്റപെങ്കോ ആദ്യ സെറ്റ് നേടിയ ശേഷമാണ് പുറത്തായത്. തത്ജാന മരിയക്കെതിരെ 5-7, 7-5, 7-5 എന്ന സ്‌കോറിനായിരുന്നു ഒസ്റ്റപെങ്കോയുടെ തോല്‍വി.

Latest Videos
Follow Us:
Download App:
  • android
  • ios