ഫ്രഞ്ച് ഓപ്പണ്‍: ഫെഡറര്‍, ജോക്കോവിച്ച് മൂന്നാം റൗണ്ടില്‍; സിലിച്ച്, മോണ്‍ഫില്‍സ് പുറത്ത്
ക്രൊയേഷന്‍ താരം മരീന്‍ സിലിച്ചിനെതിരെ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഫെഡറര്‍ വിജയം കണ്ടത്. സ്‌കോര്‍ 2-6, 6-2, 6-7, 2-6. ആദ്യ രണ്ട് സെറ്റുകളും ഇരുവരും പങ്കിട്ടു.
പാരീസ്: മുന്‍ ചാംപ്യന്മാരായ റോജര്‍ ഫെഡററും നോവാക് ജോക്കോവിച്ചും ഫ്രഞ്ച് ഓപ്പണിന്റെ മൂന്നാം റൗണ്ടില്‍. ഡിയോഗോ ഷോര്‍ട്‌സ്മാന്‍, മാതിയോ ബരേറ്റിനി, ഡാനില്‍ മെദ്‌വദേവ് എന്നിവരും രണ്ടാം റൗണ്ട് കടന്നപ്പോള്‍ ആതിഥേയ താരം ഗയേല്‍ മോണ്‍ഫില്‍സിന് അടിത്തെറ്റി. വനിതകളില്‍ ഇഗ സ്വിയറ്റക്, കൊകൊ ഗൗഫ്, എല്ലിസ് മെര്‍ട്ടന്‍സ് എന്നിവരും മൂന്നാം റൗണ്ടില്‍ കടന്നു.
ക്രൊയേഷന്‍ താരം മരീന്‍ സിലിച്ചിനെതിരെ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഫെഡറര്‍ വിജയം കണ്ടത്. സ്‌കോര്‍ 2-6, 6-2, 6-7, 2-6. ആദ്യ രണ്ട് സെറ്റുകളും ഇരുവരും പങ്കിട്ടു. മൂന്നാം സെറ്റ ടൈബ്രേക്കില്‍ ഫെഡറര്‍ സ്വന്തമാക്കി. അവസാന സെറ്റില്‍ സിലിച്ചിന് ഫെഡററുടെ കരത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.
ഉറുഗ്വെന്‍ താരം പാബ്ലോ ക്യുവാസിനെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഒന്നാം സീഡ് ജോക്കോവിച്ചിന്റെ ജയം. 6-3, 6-2, 6-4. അമേരിക്കന്‍ താരം ടോമി പോളിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് രണ്ടാം സീഡായ മെദ്‌വദേവ് തോല്‍പ്പിച്ചത്. സ്‌കോര്‍ 6-3, 1-6, 4-6, 3-6. 10-ാം സീഡ് അര്‍ജന്റീനയുടെ ഷോര്‍ട്‌സ്മാന്‍ 6-4, 6-2, 6-4ന് സ്ലോവേന്യയുടെ അജ്‌ലസ് ബെദനെയെ തോല്‍പ്പിച്ചു.
വനിതകളില്‍ സ്വീഡന്റെ റെബേക്ക പീറ്റേഴ്‌സണെതിരെയായിരുന്നു സ്വിയറ്റെക്കിന്റെ ജയം. 6-1, 6-1. മെര്‍ട്ടന്‍സ് 6-4, 2-6, 4-6ന് കസാഖ്സ്ഥാന്റെ സറീന ദിയാസിനെ തോല്‍പ്പിച്ചു.