ഗുസ്തി ക്വാര്‍ട്ടറില്‍ റീതികയ്ക്ക് തോല്‍വി! എങ്കിലും ഇന്ത്യക്ക് വെങ്കല മെഡല്‍ പ്രതീക്ഷ

ഐപെറി ഫൈനലില്‍ കടന്നാല്‍ റീതികയ്ക്ക് റെപ്പഷാഗെ റൗണ്ടില്‍ കളിക്കാം. അവിടെ ജയിച്ചാല്‍ താരത്തിന് വെങ്കലം ഉറപ്പിക്കാം.

reetika hooda lost in 76 kg wrestling paris olympics 2024

പാരീസ്: ഒളിംപിക്‌സില്‍ വനിതകളുടെ 76 കിലോ ഗ്രാം ഫ്രീ സ്റ്റൈലില്‍ ഇന്ത്യന്‍ താരം റീതിക ഹൂഡയ്ക്ക് ക്വാര്‍ട്ടറില്‍ തോല്‍വി. ടോപ് സീഡ് കിര്‍ഗിസ്ഥാന്റെ ഐപെറി മെഡറ്റ് കിസി സെമിയില്‍ കടന്നു. മത്സരം 1-1 സമനിലയില്‍ അവസാനിച്ചെങ്കിലും അവസാന ടെക്‌നിക്കല്‍ പോയിന്റ് ലഭിച്ച കിര്‍ഗി താരം ജയം സ്വന്തമാക്കി. റീതികയ്ക്ക് ഇനിയും മെഡല്‍ സാധ്യതയുണ്ട്. ഐപെറി ഫൈനലില്‍ കടന്നാല്‍ റീതികയ്ക്ക് റെപ്പഷാഗെ റൗണ്ടില്‍ കളിക്കാം. അവിടെ ജയിച്ചാല്‍ താരത്തിന് വെങ്കലം ഉറപ്പിക്കാം. നാളെയാണ് റെപ്പാഷാഗെ റൗണ്ട്. നേരത്തെ ബെര്‍ണാജഡെറ്റ് നാഗിയെ 12-2ന് തോല്‍പ്പിച്ചാണ് റീതിക ക്വാര്‍ട്ടറില്‍ കടന്നിരുന്നത്.

അതേസമയം, മെഡല്‍പ്പട്ടികയിലെ ഒന്നാം സ്ഥാനത്തിനായി അമേരിക്കയും ചൈനയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഏറ്റവും പുതിയ മെഡല്‍ നില അനുസരിച്ച് അമേരിക്കക്കും ചൈനക്കും 33 വിതം സ്വര്‍ണമാണുള്ളത്. 33 സ്വര്‍ണത്തിനൊപ്പ 39 വീതം വെള്ളിയും വെങ്കലവും നേടിയിട്ടുള്ള അമേരിക്ക 111 മെഡലുകളുമായി ഒന്നാം സ്ഥാനത്തുള്ളപ്പോള്‍ 33 സ്വര്‍ണമുള്ള ചൈന 27 വെള്ളിയും 23 വെങ്കലവുമായി 83 മെഡലകളുമായി രണ്ടാം സ്ഥാനത്താണ്. ആകെ മെഡലില്‍ പിന്നിലാണെങ്കിലും ഒരു സ്വര്‍ണം നേടിയാല്‍ അമേരിക്കയെ മറികടന്ന് ചൈനക്ക് ഒന്നാം സ്ഥാനത്ത് എത്താനാവും.

ഒന്നും രണ്ടും സ്ഥാനത്ത് അമേരിക്കക്കും ചൈനക്കും അടുത്തൊന്നും ഭീഷണിയായി ആരുമില്ല. 18 സ്വര്‍ണവും 16 വെള്ളിയും 14 വെങ്കലവുമടക്കം 48 മെഡലുകളുള്ള ഓസ്‌ട്രേലിയ ആണ് മൂന്നാം സ്ഥാനത്ത്. ആകെ 37 മെഡലുകളുമായി ജപ്പാനും(16-8-13), 57 മെഡലുകളുമായി (14-20-23) ആണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. ഫ്രാന്‍സ് (56), റിപ്പബ്ലിക് ഓഫ് കൊറിയ (28), നെതര്‍ലന്‍ഡ്‌സ് (29), ജര്‍മനി (29), ഇറ്റലി (36) എന്നിവരാണ് ആദ്യ പത്തിലുള്ളത്.

Latest Videos
Follow Us:
Download App:
  • android
  • ios