പേരില്‍ നിന്ന് രാജീവ് ഗാന്ധിയെ ഒഴിവാക്കി; ഖേല്‍രത്‌ന പുരസ്‌കാരത്തിന് പുതിയ നാമം

ഖേല്‍രത്ന പുരസ്‌കാരത്തിനൊപ്പം ഇനി രാജീവ് ഗാന്ധിയുടെ പേരില്ല. രാജ്യത്തെ പരമോന്നത കായിക ബഹുമതിക്ക് പുതിയ പേരിട്ടു. തീരുമാനം വിശദീകരിച്ച് പ്രധാനമന്ത്രി. 

Rajiv Gandhi Khel Ratna Award renamed as Major Dhyan Chand Khel Ratna announced PM Modi

ദില്ലി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന്‍റെ പേര് മാറ്റി. ഹോക്കി മാന്ത്രികനായ മേജര്‍ ധ്യാന്‍ചന്ദിന്‍റെ പേരിലാകും ഖേല്‍രത്‌ന പുരസ്‌കാരം ഇനി മുതല്‍ അറിയപ്പെടും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആവശ്യം അനുസരിച്ചാണ് തീരുമാനം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്‌തു. 

ഇന്ത്യന്‍ ഹോക്കി ശക്തമായ തിരിച്ചുവരവ് അറിയിക്കുന്ന കാലത്താണ് രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരത്തിന് ഹോക്കി മാന്ത്രികന്‍റെ പേര് നല്‍കുന്നത് എന്നത് ശ്രദ്ധേയമാണ്. ടോക്കിയോ ഒളിംപിക്‌സില്‍ പുരുഷ ടീം 41 വര്‍ഷത്തിന് ശേഷം വെങ്കല മെഡല്‍ നേടിയിരുന്നു. അതേസമയം വനിതകള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച സ്ഥാനത്ത് ഫിനിഷ് ചെയ്തു. തലനാരിഴയ്‌ക്കാണ് വനിതാ ടീമിന് വെങ്കലം നഷ്‌ടമായത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios