കാറ്റോലിക്ക ചെസ് ഫെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനം; രാഹുല്‍ ശ്രീവാസ്തവ ഇന്ത്യയുടെ പുതിയ ഗ്രാന്മാസ്റ്റര്
പ്രഗ്നനാന്ദ കഴിഞ്ഞ ദിവസം നോര്‍വേ ചെസ് ഓപ്പണ്‍ കിരീടം നേടിയിരുന്നു. ഗൂപ്പ് എ വിഭാഗത്തിലാണ് ഇന്ത്യയുടെ സെന്‍സേഷന്റെ കിരീട നേട്ടം. ഒന്‍പത് റൗണ്ടില്‍ നിന്ന് 7.5 പോയിന്റ് നേടിയാണ് പ്രഗ്നാനന്ദ കിരീടം സ്വന്തമാക്കിയത്.
മിലന്: ആര് പ്രഗ്നനാന്ദയ്ക്ക് പിന്നാലെ ഇന്ത്യന്‍ ചെസ്സിന് പുതിയൊരു ഗ്രാന്മാസ്റ്റര്കൂടി. തെലങ്കാനതാരം പി. രാഹുല്‍ ശ്രീവത്സവാണ് ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി നേടിയ പുതിയ ഇന്ത്യന്‍ താരം. ഇന്ത്യയുടെ എഴുപത്തിനാലാമത്തെ ഗ്രാന്‍ഡ്മാസ്റ്ററാണ് രാഹുല്‍. ഇറ്റലിയില്‍ നടന്ന കാറ്റോലിക്ക ചെസ് ഫെസ്റ്റിവലിലെ പ്രകടനത്തോടെയാണ് രാഹുല്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിക്കുള്ള 2500 എലോ റേറ്റിംഗ് പോയിന്റ് മറികടന്നത്. വിശ്വനാഥന് ആനന്ദാണ് ഇന്ത്യയുടെ ആദ്യഗ്രാന്ഡ്മാസ്റ്റര്. 1988ലാണ് ആനന്ദ് ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി നേടിയത്.
അതേസമയം, പ്രഗ്നനാന്ദ കഴിഞ്ഞ ദിവസം നോര്‍വേ ചെസ് ഓപ്പണ്‍ കിരീടം നേടിയിരുന്നു. ഗൂപ്പ് എ വിഭാഗത്തിലാണ് ഇന്ത്യയുടെ സെന്‍സേഷന്റെ കിരീട നേട്ടം. ഒന്‍പത് റൗണ്ടില്‍ നിന്ന് 7.5 പോയിന്റ് നേടിയാണ് പ്രഗ്നാനന്ദ കിരീടം സ്വന്തമാക്കിയത്. ഇസ്രായേലിന്റെ മാര്‍സല്‍ എഫ്രോയിംസ്കി രണ്ടാമതും സ്വീഡന്റെ ഇം യങ് മിന് സിയോ മൂന്നാമതുമെത്തി. ഇന്ത്യന്‍ താരമായ പ്രണീത് ആറ് പോയിന്റുമായി ആറാമതായി. അവസാന റൗണ്ടില്‍ പ്രണീതിനെ തോല്‍പ്പിച്ചാണ് പ്രഗ്നാനന്ദ കിരീടം നേടിയത്.
ആറ് വിജയവും മൂന്ന് സമനിലയുമാണ് പ്രഗ്നാനന്ദ ടൂര്‍ണമെന്റില്‍ നിന്ന് നേടിയത്. ഒന്‍പത് റൗണ്ടില്‍ ഒരു തോല്‍വി പോലും താരത്തിനുണ്ടായിട്ടില്ല. 16കാരനായ നോര്‍വെയുടെ ജയത്തോടെ അടുത്ത മാസം ഇന്ത്യയില്‍ നടക്കുന്ന ചെസ് ഒളിംപ്യാഡില്‍ പങ്കെടുക്കാന്‍ അവസരവും ലഭിച്ചു. ഇന്ത്യ ടീം ബിയിലാണ് താരം ഉള്‍പ്പെട്ടിരിക്കുന്നത്. അടുത്തകാലത്ത് രണ്ട് തവണ ലോക ചാംപ്യന്‍ മാഗ്നസ് കാള്‍സണെ പരാജയപ്പെടുത്തി താരം ശ്രദ്ധിക്കപ്പെട്ടിരുന്നു.
മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് കാള്‍സനെ പ്രഗ്നാനന്ദ അട്ടിമറിക്കുന്നത്. നേരത്തെ ഫെബ്രുവരിയില്‍ എയര്‍തിംഗ്സ് മാസ്റ്റേഴ്സില്‍ ആയിരുന്നു ആദ്യ ജയം. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ചെത്തിയ കാള്‍സനെ കറുത്ത കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ 39 നീക്കങ്ങളില്‍ അന്ന് അടിയറവ് പറയിക്കുകയായിരുന്നു. അവസാനം, ചെസബിള്‍ മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപ്പിഡ് ടൂര്‍ണമെന്റിലാണ് 16കാരന്റെ അട്ടിമറി ജയം.
ആര് ബി രമേഷ് ആണ് പ്രഗ്നാനന്ദയുടെയും വൈശാലിയുടേയും പരിശീലകന്. 3000 റേറ്റിങ് പോയിന്റാണ് തന്റെ സ്വപ്നമെന്നും ഒരിക്കല്‍ പ്രഗ്നാനന്ദ വ്യക്താക്കിയിരുന്നു. മുന്‍ ലോക ചാമ്പ്യന്‍ വിശ്വനാഥന് ആനന്ദിന്റെ അക്കാദമിയിലൂടെയാണ് പ്രഗ്നാനന്ദ ചെസ് ലോകത്തേക്കെത്തിയത്.