French Open: ജോക്കോവിച്ച്- നദാല്‍ പോരാട്ടം; ഫ്രഞ്ച് ഓപ്പണ്‍ പ്രീ ക്വാര്‍ട്ടറില്‍ തകര്‍പ്പന്‍ മത്സരങ്ങള്‍
നാളെയാണ് നദാല്‍- ജോക്കോവിച്ച് പോരാട്ടം. ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ നിലവിലെ ചാംപ്യന്‍ നൊവാക് ജോകോവിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റൈന്‍ താരം ഡീഗോ ഷ്വാര്‍ട്സ്മാനെ തോല്പിച്ചു.
പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ (French Open) പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ നൊവാക് ജോക്കോവിച്ച് (Novak Djokovic), റാഫേല്‍ നദാല്‍ (Rafael Nadal) വമ്പന്‍ പോരാട്ടം. പ്രീ ക്വാര്‍ട്ടറില്‍ നദാല്‍, അട്ടിമറിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ ഒന്‍പതാം സീഡ് ഫെലിക്സ് ഔഗര്‍ അലിയാസിമിനെ ആണ് നദാല്‍ മറികടന്നത്. അഞ്ച് സെറ്റുനീണ്ട പോരാട്ടത്തിലാണ് ജയം. സ്കോര്‍ 3-6, 6-3, 6-2, 3-6, 6-3. 13 തവണ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയിട്ടുള്ള നദാല്‍ കളിമണ്‍ കോര്‍ട്ടിലെ അഞ്ച് സെറ്റുപോരാട്ടങ്ങളില്‍ തോറ്റിട്ടില്ല എന്ന റെക്കോര്‍ഡും നിലനിര്‍ത്തി.
പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ ഡീഗോ ഷ്വാര്‍ട്സ്മാനെ ആണ് ലോക ഒന്നാം നമ്പര്‍ താരമായ ജോക്കോവിച്ച് തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജോക്കോവിച്ചിന്റെ ജയം സ്കോര്‍ 6-1, 6-3, 6-3. തുടര്‍ച്ചയായ 13ആം വര്‍ഷമാണ് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണില്‍ ക്വാര്‍ട്ടറിലെത്തുന്നത്. റാഫേല്‍ നദാലിന് ശേഷം ഫ്രഞ്ച് ഓപ്പണില്‍ 100 സിംഗിള്‍സ് മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന നേട്ടവും ജോക്കോവിച്ച് സ്വന്തമാക്കി.
നാളെയാണ് നദാല്‍- ജോക്കോവിച്ച് പോരാട്ടം. ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ നിലവിലെ ചാംപ്യന്‍ നൊവാക് ജോകോവിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റൈന്‍ താരം ഡീഗോ ഷ്വാര്‍ട്സ്മാനെ തോല്പിച്ചു. സ്കോര്‍ 6-1, 6-3, 6-3. തുടര്‍ച്ചയായ പതിമൂന്നാം തവണയാണ് ജോകോവിച്ച് ഫ്രഞ്ച് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുന്നത്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ മറ്റൊരു വമ്പന്‍ പോരാട്ടം കൂടിയുണ്ട്. ടെന്നിസിലെ പുത്തന്‍ താരോദയമായ കാര്‍ലോസ് അല്‍കറാസും മൂന്നാം സീഡ് അലക്സാണ്ടര്‍ സ്വരേവും ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും. പത്തൊന്‍പതുകാരനായ അല്‍കറാസ് നേരിട്ടുള്ള സെറ്റുകള്‍ക്ക് കാരെന് കച്ചനോവിനെ തോല്പിച്ചു. സ്കോര്‍ 6-1, 6-4, 6-4. സ്വരേവ്, പ്രീക്വാര്‍ട്ടറില്‍ സപാറ്റ മിറെയ്ലസിനെയാണ് തോല്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സ്വരേവിന്റെയും ജയം.
പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ലൈനപ്പ് ഇന്ന് വ്യക്തമാകും. ഇന്ത്യന്‍ സമയം വൈകീട്ട് നാലിന് തുടങ്ങുന്ന പ്രീ ക്വാര്‍ട്ടറില്‍ എട്ടാം സീഡ് കാസ്പര്‍ റൂഡും 12-ാം സീഡ് ഹ്യൂബര്‍ട്ട് ഹര്കസും ഏറ്റുമുട്ടും. നാലാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസ്, സീഡ് ചെയ്യപ്പെടാത്ത ഹോള്‍ഗര്‍ റൂണിനെയും ഏഴാം സീഡ് ആന്ദ്രേ റുബ്ലേവ് 11-ാം സീഡ് യാനിക് സിന്നറിനെയും നേരിടും.