ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഫോഗ്നിനിയെ തകര്‍ത്ത് നദാല്‍ ക്വാര്‍ട്ടറില്‍, ഫെഡററുടെ റെക്കോഡിനരികെ
ഒരു സെറ്റ് പോലും വഴങ്ങാതെ ഫെഡറര്‍ 36 ഗ്രാന്‍ഡ്സ്ലാം മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഫെഡറര്‍ തന്നെയാണ് മുന്നില്‍.
സിഡ്‌നി: സ്പാനിഷ് താരം റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ കടന്നു. ഇറ്റാലിയന്‍ താരം ഫാബിയോ ഫോഗ്നിനിയെ നേരിടുള്ള സെറ്റുകകള്‍ക്ക് തോല്‍പ്പിച്ചാണ് നദാല്‍ ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍ 3-6, 4-6, 2-6. നദാലിന്റെ 13-ാം യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലാണിത്. ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളില്‍ നദാല്‍ എടുക്കുന്ന തുടര്‍ച്ചയായ 33-ാം സെറ്റാണിത്. ഇതിനിടെ ഒരു സെറ്റ് പോലും വഴങ്ങിയിട്ടില്ല.
ഒരു സെറ്റ് പോലും വഴങ്ങാതെ ഫെഡറര്‍ 36 ഗ്രാന്‍ഡ്സ്ലാം മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഫെഡറര്‍ തന്നെയാണ് മുന്നില്‍. അടുത്ത മത്സരം റാഫ ഇതേ രീതിയല്‍ തന്നെയാണ് ജയിക്കുന്നതെങ്കില്‍ ഫെഡററിന്റെ റെക്കോഡിനൊപ്പമെത്താം.
മറ്റൊരു മത്സരത്തില്‍ നോര്‍വെയുടെ കാസ്‍പര്‍ റുഡിനെ മറികടന്ന് റഷ്യന്‍ താരം ആന്ദ്രേ റുബ്‌ലേവും ക്വാര്‍ട്ടറിലെത്തി. പരിക്കിനെ തുടര്‍ന്ന് രണ്ട് സെറ്റുകള്‍ക്ക് ശേഷം റുഡ് പിന്‍മാറുകയായിരുന്നു. റുബ്‌ലേവ് 6-2, 7-6 എന്ന സ്‌കോറിന് മുന്നില്‍ നില്‍ക്കെയാണ് റുഡ് പിന്മാറിയത്. അമേരിക്കന്‍ താരം മെക്കന്‍സി മക്‌ഡൊണാള്‍ഡിനെ തോല്‍പ്പിച്ച് ഡാനില്‍ മെദ്‌വദേവും ക്വാര്‍ട്ടറിലെത്തി. 4-6, 2-6, 3-6 എന്ന സ്‌കോറിനായിരുന്നു റഷ്യന്‍ താരത്തിന്റെ ജയം.
ഇതോടെ ഒരു റഷ്യന്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാന്‍ കാണികള്‍ക്ക് അവസരമായി. 2.45ന് നടക്കുന്ന മറ്റൊരു പ്രീക്വാര്‍ട്ടറില്‍ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസ് ഇറ്റാലിയന്‍ താരം മാതിയോ ബരേറ്റിനിയെ നേരിടും.
വനിതാ വിഭാഗത്തില്‍ ഉക്രെയ്‌നിന്റെ എലീന സ്വിറ്റോളിനയെ തോല്‍പ്പിച്ച് അമേരിക്കയുടെ സീഡില്ലാതാരം ജെസീക്ക പെഗുല ക്വാര്‍ട്ടറിലെത്തി. സ്‌കോര്‍ 6-4, 3-6, 6-3. അമേരിക്കയുടെ തന്നെ ജെന്നിഫര്‍ ബ്രാഡിയും അവസാന എട്ടില്‍ ഇടം നേടി. ക്രൊയേഷ്യയുടെ ഡോന്ന വെകിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ബ്രാഡി തോല്‍പ്പിച്ചത്. സ്‌കോര്‍ 1-6, 5-7.