ഒളിംപിക്‌സ് ക്വാര്‍ട്ടറിലെത്തുക ആദ്യ ലക്ഷ്യം; വനിതാ ഹോക്കി ക്യാപ്റ്റന്‍ റാണി രാംപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട്

കൊവിഡ് ആശങ്കകള്‍ക്കിടെ ടോക്യോയില്‍ ഒളിംപിക്‌സിന് നാളെ തിരിതെളിയും. ഇന്ത്യൻ സമയം വൈകിട്ട് നാലരയ്‌ക്കാണ് ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമാവുക. 

Qualify for quarter finals first aim in Tokyo Olympics says Indian Women Hockey Team captain Rani Rampal

ടോക്യോ: ടോക്യോ ഒളിംപിക്‌സില്‍ വനിതാ ഹോക്കിയില്‍ ക്വാര്‍ട്ടറിലെത്തുകയാണ് ആദ്യ ലക്ഷ്യമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ റാണി രാംപാല്‍. 'ക്വാര്‍ട്ടറില്‍ എത്തിയാല്‍ വേറെ ടൂര്‍ണമെന്‍റ് പോലെയാണ്. തുടര്‍ച്ചയായി രണ്ട് ഒളിംപിക്‌സിന് യോഗ്യത നേടിയത് വലിയ നേട്ടമായി കാണുന്നു. രാജ്യത്തിനായി 100 ശതമാനം അര്‍പ്പണത്തോടെ കളിക്കും. മുന്നില്‍ നിന്ന് നയിക്കുന്ന ക്യാപ്റ്റനാകാനാണ് തന്‍റെ താല്‍പര്യം' എന്നും റാണി രാംപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

 Qualify for quarter finals first aim in Tokyo Olympics says Indian Women Hockey Team captain Rani Rampal

കൊവിഡ് ആശങ്കകള്‍ക്കിടെ ടോക്യോയില്‍ ഒളിംപിക്‌സിന് നാളെ തിരിതെളിയും. ഇന്ത്യൻ സമയം വൈകിട്ട് നാലരയ്‌ക്കാണ് ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമാവുക. 11090 അത്‍ലറ്റുകൾ ഒറ്റലക്ഷ്യത്തിനായി ഇറങ്ങുമ്പോള്‍ ടോക്യോ ലോകത്തോളം വലുതാവും. കൊവിഡ് മഹാമാരി അവസാനിക്കാത്തതിനാല്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് വിശ്വ കായിക മേള സംഘടിപ്പിക്കുന്നത്. ലോകത്തെ വിസ്‌മയിപ്പിക്കുന്ന പതിവ് ഉദ്ഘാടന ചടങ്ങുകൾ അതിനാല്‍ ഇത്തവണയില്ല. കാണികളെ പൂര്‍ണമായും ഒഴിവാക്കിയാണ് ഗെയിംസ് സംഘടിപ്പിക്കുന്നത്. 

Qualify for quarter finals first aim in Tokyo Olympics says Indian Women Hockey Team captain Rani Rampal

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios