ഇന്തൊനേഷ്യ മാസ്റ്റേഴ്സ്: സിന്ധുവും ലക്ഷ്യ സെന്നും പ്രീ ക്വാര്‍ട്ടറില്‍

ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവായ ലക്ഷ്യ സെൻ ഡാനിഷ് താരം ഹൻസ് ക്രിസ്റ്റ്യനെയാണ് ആദ്യ റൗണ്ടില്‍ അനായാസം മറികടന്നത്. സ്കോർ 21-10, 21-18. ഡെന്‍മാര്‍ക്കിന്‍റെ രാസ്മസ് ഗെംക്കെ ആണ് പ്രീ ക്വാര്‍ട്ടറില്‍ ലക്ഷ്യയുടെ എതിരാളി.

PV Sindhu, Lakshya Sen enter second round of Indonesia Masters

ജക്കാര്‍ത്ത: ഇന്തൊനേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്‍റണിൽ(Indonesia Masters)വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി.സിന്ധുവും(PV Sindhu) പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെന്നും(Lakshya Sen) പ്രീക്വാർട്ടറിൽ കടന്നു. ഡാനിഷ് താരം ലിൻ ക്രിസ്റ്റഫർസെന്നിനെയാണ് സിന്ധു തോൽപ്പിച്ചത്. ആദ്യ ഗെയിം നഷ്ടമായ ശേഷമാണ് സിന്ധുവിന്‍റെ തിരിച്ചുവരവ്. സ്കോർ 18-21, 21-15,21-11.

ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മാരിസാക്കയാണ് പ്രീ ക്വാര്‍ട്ടറില്‍ സിന്ധുവിന്‍റെ എതിരാളി. ആദ്യ ഗെയിമില്‍ 11-9ന് മുന്നിലെത്തിയശേഷമാണ് സിന്ധു ഗെയിം കൈവിട്ടത്. രണ്ടാം ഗെയിമില്‍ 3-0ന് മുന്നിലെത്തിയശേഷം പിന്നില്‍ പോയെങ്കിലും ലിന്നിന് അത് മുലകാക്കാനായില്ല.

പ്രണോയ് വീണ്ടും ഹീറോ, ഡെന്‍മാര്‍ക്കിനെ തോല്‍പ്പിച്ച് ഇന്ത്യ തോമസ് കപ്പ് ഫൈനലില്‍; അഭിമാന നേട്ടമെന്ന് ഗോപിചന്ദ്

ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവായ ലക്ഷ്യ സെൻ ഡാനിഷ് താരം ഹൻസ് ക്രിസ്റ്റ്യനെയാണ് ആദ്യ റൗണ്ടില്‍ അനായാസം മറികടന്നത്. സ്കോർ 21-10, 21-18. ഡെന്‍മാര്‍ക്കിന്‍റെ രാസ്മസ് ഗെംക്കെ ആണ് പ്രീ ക്വാര്‍ട്ടറില്‍ ലക്ഷ്യയുടെ എതിരാളി.

അതേസമയം, പരിക്കില്‍ നിന്ന് മോചിതനായശേഷം കോര്‍ട്ടില്‍ തിരിച്ചെത്തിയ സമീർ വർമ ആദ്യ റൗണ്ടില്‍ പുറത്തായി. ഇന്തോനേഷ്യയുടെ ചിക്കോ ഔറയോട് നേരിട്ടുള്ള ഗെയിമുകളിലായിരുന്നു സമീര്‍ വര്‍മുടെ തോല്‍വി. സ്കോര്‍ 17-21, 15-21. ഇന്ത്യയുടെ ആകർഷി കശ്യപും  ആദ്യ റൗണ്ടില്‍ പുറത്തായി. അമേരിക്കയുടെ ബൈവന്‍ സാംഗിനോട് നേരിട്ടുള്ള ഗെയിമുകളിലായിരുന്നു ആകര്‍ഷിയുടെ തോല്‍വി. സ്കോര്‍ 12-21, 11-21.

Thomas Cup : തോമസ് കപ്പ്; ചരിത്രനേട്ടത്തില്‍ അഭിമാനമെന്ന് മലയാളി താരങ്ങള്‍ Page views: 365

മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ഇഷാന്‍ ഭട്നാഗര്‍-ടാനിഷ ക്രാസ്റ്റോ സഖ്യം ഇന്തോനേഷ്യയുടെ പ്രവീണ്‍ ജോര്‍ദാന്‍-മെലാറ്റി ഡൈവ സഖ്യത്തോട് പൊരുതി തോറ്റു. സ്കോര്‍ 14-21, 21-16, 12-21.

Latest Videos
Follow Us:
Download App:
  • android
  • ios