കൊറിയ ഓപ്പണ്‍ : പി വി സിന്ധു ക്വാര്‍ട്ടറില്‍, ഡബിള്‍സും ഇന്ത്യക്ക് പ്രതീക്ഷ; ലക്ഷ്യ സെന്‍ പുറത്ത്
ലക്ഷ്യ സെന്‍ രണ്ടാംറൗണ്ടില്‍ പുറത്തായി. ഇന്തൊനേഷ്യന്‍ താരം ഷെസാര്‍ ഹിരണ്‍ ആണ് ലക്ഷ്യയെ അട്ടിമറിച്ചത്. സ്‌കോര്‍: 22-20, 21-9. ഇന്ത്യന്‍ താരം മാളവിക ബന്‍സോദും രണ്ടാം റൗണ്ടില്‍ പുറത്തായി. ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് സായ്‌രാജ്- ചിരാഗ് ഷെട്ടി
സഖ്യം ക്വാര്‍ട്ടറിലേക്ക് മുന്നേറി.
സോള്‍: കൊറിയ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി വി സിന്ധു (PV Sindhu) ക്വാര്‍ട്ടറില്‍. ജപ്പാന്‍ താരം അയ ഒഹോരിയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് മൂന്നാം സീഡായ സിന്ധു തോല്‍പ്പിച്ചത്. സ്‌കോര്‍: 21-15, 21-10. പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ കെ ശ്രീകാന്തും (K Sreekanth) ക്വാര്‍ട്ടറില്‍ കടന്നു. അഞ്ചാം സീഡായ ശ്രീകാന്ത് ഇസ്രയേല്‍ താരം മിഷ സില്‍ബെര്‍മാനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍: 21-18, 21-6.
അതേസമയം, ലക്ഷ്യ സെന്‍ രണ്ടാംറൗണ്ടില്‍ പുറത്തായി. ഇന്തൊനേഷ്യന്‍ താരം ഷെസാര്‍ ഹിരണ്‍ ആണ് ലക്ഷ്യയെ അട്ടിമറിച്ചത്. സ്‌കോര്‍: 22-20, 21-9. ഇന്ത്യന്‍ താരം മാളവിക ബന്‍സോദും രണ്ടാം റൗണ്ടില്‍ പുറത്തായി. ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് സായ്‌രാജ്- ചിരാഗ് ഷെട്ടി
സഖ്യം ക്വാര്‍ട്ടറിലേക്ക് മുന്നേറി.
ഇക്കഴിഞ്ഞ സ്വിസ് ഓപ്പണില്‍ സിന്ധു കിരീടം നേടിയിരുന്നു. തായ്ലന്‍ഡ് താരം ബുസാനനെ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധു തോല്‍പ്പിച്ചിരുന്നത്. സ്‌കോര്‍ 21-16, 21-8. ഈ വര്‍ഷം സിന്ധു നേടുന്ന രണ്ടാം കിരീടമായിരുന്നു സ്വിറ്റ്സര്‍ലന്‍ഡിലേത്. സയ്ദ് മോദി ഇന്ത്യ ഇന്റര്‍നാഷണല്‍ കിരീടം ജനുവരിയില്‍ സിന്ധു നേടിയിരുന്നു.