Singapore Open : രണ്ടാം റൗണ്ട് ലക്ഷ്യമിട്ട് സിന്ധുവും പ്രണോയിയും ഇന്നിറങ്ങും; സൈനയ്ക്കും മത്സരം
തായ്വാന് താരം ചൗ ടിയെന്‍ ചെന്നാണ്, പ്രണോയിയുടെ എതിരാളി. വിയറ്റ്നാമിന്റെ ലിന് ങുയേനാണ് രണ്ടാം റൗണ്ടില്‍ സിന്ധുവിന്റെ എതിരാളി. സൈന ചൈനീസ് താരവുമായാണ് ഏറ്റുമുട്ടുക. ഡബിള്‍സില്‍ എംആര്‍ അര്‍ജനുന്‍- ധ്രുവ് കപില സഖ്യത്തിനും മത്സരമുണ്ട്.
സിംഗപൂര്‍: സിംഗപൂര്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ (Singapore Open), ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് എച്ച് എസ് പ്രണോയിയും (HS Prannoy) പി വി സിന്ധുവും (PV Sindhu) സൈന നേവാളും മിഥുന് മഞ്ജുനാഥും ഇന്നിറങ്ങും. തായ്വാന് താരം ചൗ ടിയെന്‍ ചെന്നാണ്, പ്രണോയിയുടെ എതിരാളി. വിയറ്റ്നാമിന്റെ ലിന് ങുയേനാണ് രണ്ടാം റൗണ്ടില്‍ സിന്ധുവിന്റെ എതിരാളി. സൈന ചൈനീസ് താരവുമായാണ് ഏറ്റുമുട്ടുക. ഡബിള്‍സില്‍ എംആര്‍ അര്‍ജനുന്‍- ധ്രുവ് കപില സഖ്യത്തിനും മത്സരമുണ്ട്.
ബെല്‍ജിയം താരം ലിയാന്നെ ടാനിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ഏഴാം റാങ്കുകാരിയായ സിന്ധു തോല്‍പ്പിച്ചത്. സ്കോര്‍ 21-15, 21-11. ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ 7-7ന് ഒപ്പമായിരുന്നുവെങ്കിലും പിന്നീട് സിന്ധു ലീഡെടുത്ത് അനായാസം മത്സരം സ്വന്തമാക്കി. കിഡംബി ശ്രീകാന്തിനെ തോല്‍പ്പിച്ചാണ് മഞ്ജുനാഥ് രണ്ടാം റൗണ്ടിലെത്തിയിരുന്നത്.
ഒന്നിനെതിരെ മൂന്ന് ഗെയിമുകള്‍ക്കായിരുന്നു മഞ്ജുനാഥിന്റെ ജയം. സ്കോര്‍ 21-17, 15-21, 21-18. മത്സരം ഒരു മണിക്കൂറോളം നീണ്ടുനിന്നു. യോഗ്യതാ റൗണ്ട് കടന്നാണ് മഞ്ജുനാഥ് ടൂര്‍ണമെന്റിനെത്തിയത്. മലയാളിതാരം പ്രണോയ് തായ്ലന്‍ഡിന്റെ സിത്തികോം തമ്മാസിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍ 21-13, 21-16.
എന്നാല്‍ മുന്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ചാംപ്യന്‍ പരുപള്ളി കശ്യപ്പ് അഞ്ചാം സീഡ് ജോണതാന്‍ ക്രിസ്റ്റിയോട് തോറ്റു. നേരുട്ടുള്ള ഗെയിമുകള്‍ക്കാണ് കശ്യപ് തോറ്റത്. സ്കോര്‍ 14-21, 15-21. അതേസയമം, യോഗ്യത റൗണ്ട് കഴിഞ്ഞെത്തിയ അഷ്മിത ചലിഹ 12-ാം സീഡ് താരത്തെ അട്ടിമറിച്ചു. യോഗ്യത നേടിയെത്തിയ താരം തായ്ലന്‍ഡിന്റെ ബുസാനനെ തോല്‍പ്പിച്ചു. സ്കോര്‍ 21-16, 21-11.