ഇന്തോനേഷ്യന്‍ ഓപ്പണ്‍: സാത്വിക്-ചിരാഗ് സഖ്യത്തിന് ചരിത്ര കിരീടം; അഭിമാന നിമിഷമെന്ന് പുല്ലേല ഗോപീചന്ദ്

സാത്വിക് സായ്‌രാജിനും ചിരാഗ് ഷെട്ടിക്കും അഭിനന്ദനങ്ങള്‍ നേരുന്നതായും പുല്ലേല ഗോപീചന്ദ് ഏഷ്യാനെറ്റ് ന്യൂസിനോട്

Pullela Gopichand reacted to Satwiksairaj Rankireddy Chirag Shetty won historical mens doubles title in Indonesia Open 2023 jje

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ഓപ്പണര്‍ 2023 ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ പുരുഷന്‍മാരുടെ ഡബിള്‍സില്‍ സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യം ചരിത്ര കിരീടം സ്വന്തമാക്കിയത് അഭിമാന നിമിഷമെന്ന് ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ പുല്ലേല ഗോപീചന്ദ്. പരിശീലക കരിയറിലെ ഏറ്റവും അഭിമാനകരമായ നേട്ടങ്ങളിലൊന്നാണ് ഇതെന്ന് ഗോപീചന്ദ് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. സാത്വികും ചിരാഗും ലോകത്തിലെ നമ്പര്‍ വണ്‍ സഖ്യത്തെ അനായാസമായി തോല്‍പിച്ചത് ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ ചരിത്രത്തിലെ അവിസ്‌മരണീയ മുഹൂര്‍ത്തമാണെന്നും ഇരുവര്‍ക്കും അഭിനന്ദനങ്ങള്‍ നേരുന്നതായും പുല്ലേല ഗോപീചന്ദ് ഏഷ്യാനെറ്റ് ന്യൂസിനോട് കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായാണ് ഇന്തോനേഷ്യന്‍ ഓപ്പണ്‍ കിരീടം ഒരു ഇന്ത്യന്‍ ജോഡി സ്വന്തമാക്കുന്നത്. 

മലേഷ്യയുടെ ലോക നമ്പര്‍ വണ്‍ സഖ്യമായ ആരോണ്‍-യിക് കൂട്ടുകെട്ടിനെ 21-17, 21-18 എന്ന സ്കോറിനാണ് സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യം തോല്‍പിച്ചത്. സമീപകാലത്ത് മികച്ച ഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ സഖ്യമാണ് സാത്വിക് സായ്‌രാജും ചിരാഗ് ഷെട്ടിയും.

ആരാധകര്‍ക്ക് നന്ദിയെന്ന് സാത്വിക്കും ചിരാഗും

ചരിത്ര വിജയത്തില്‍ ചിരാഗ് ഷെട്ടിയും സാത്വിക് സായ്‌രാജും സന്തോഷം ആരാധകരുമായി പങ്കുവെച്ചു. 'ലോകത്തിലെ ഏറ്റവും മികച്ച ബാഡ്‌മിന്‍റണ്‍ സ്റ്റേഡ‍ിയങ്ങളില്‍ ഒന്നാണിത്. ഇവിടെ പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നു. കാണികളുടെ അവിസ്‌മരണീയ പിന്തുണയാണ് ഫൈനലില്‍ ലഭിച്ചത്' എന്നുമാണ് വിജയ ശേഷം ചിരാഗിന്‍റെ വാക്കുകള്‍. 'ഞങ്ങള്‍ക്ക് അഭിമാനകരമായ ആഴ്‌ചയാണിത്. ഇന്ന് കളിച്ച രീതിയില്‍ വളരെ സന്തോഷമുണ്ട്. കാരണം മലേഷ്യന്‍ ജോഡിക്കെതിരെ മുമ്പ് ഇതുവരെ ജയിച്ചിട്ടില്ല. ഇരുവരുമായുള്ള നേര്‍ക്കുനേര്‍ പോരാട്ടങ്ങളിലെ കണക്ക് മോശമാണ്. അതിനാല്‍ തന്നെ മികച്ച പ്രകടനം പുറത്തെടുക്കണമെന്നുണ്ടായിരുന്നു' എന്നുമായിരുന്നു സാത്വിക്കിന്‍റെ പ്രതികരണം. 

Read more: സഞ്ജു സാംസണ്‍ വരും ഏഷ്യാ കപ്പ് ടീമില്‍? താരത്തെ തള്ളാനാവില്ല, സാധ്യതയുള്ള മറ്റ് താരങ്ങളുടെ പട്ടിക

Latest Videos
Follow Us:
Download App:
  • android
  • ios