Major Dhyan Chand Sports University : 'മേജർ ധ്യാൻചന്ദിനുള്ള ആദരം'; കായിക സര്‍വകലാശാലക്ക് തറക്കല്ലിട്ട് മോദി

കായിക സര്‍വകലാശാല മേജർ ധ്യാൻചന്ദിന് സമര്‍പ്പിക്കുന്നതായി നരേന്ദ്ര മോദി. 32 കായിക താരങ്ങളുമായി മോദി കൂടിക്കാഴ്‌ച നടത്തി.

Prime Minister Narendra Modi lays foundation stone of Major Dhyan Chand Sports University Meerut

മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ (Meerut) മേജർ ധ്യാൻചന്ദ് കായിക സർവകലാശാലയ്‌ക്ക് (Major Dhyan Chand Sports University) പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) തറക്കല്ലിട്ടു. കായിക സര്‍വകലാശാല മേജർ ധ്യാൻചന്ദിന് (Major Dhyan Chand) സമര്‍പ്പിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. സലാവ, കൈലി ഗ്രാമങ്ങളിലായി 700 കോടി രൂപയോളം മുടക്കിയാണ് കായിക സര്‍വകലാശാല സ്ഥാപിക്കുന്നത്. രാജ്യത്തെ കായിക രംഗത്ത് അന്താരാഷ്‌ട്ര നിലവാരമുള്ള പരിശീലന സൗകര്യങ്ങളൊരുക്കുക മേജർ ധ്യാൻചന്ദ് കായിക സർവകലാശാലയില്‍ ലക്ഷ്യമിടുന്നു.  

'വര്‍ഷാരംഭത്തില്‍ മീററ്റ് സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. യുവാക്കള്‍ മറ്റേതൊരു തൊഴില്‍ രംഗത്തെയും പോലെ കായിക രംഗത്തെയും കാണണം. കായിക രംഗത്ത് പ്രത്യാശവെക്കണം. അതാണ് തന്‍റെ ആഗ്രഹവും സ്വപനവും. യോഗി സർക്കാര്‍ വരുന്നതിന് മുന്‍പ് യുപിയില്‍ ക്രിമിനലുകളുടെയും ഗുണ്ടകളുടേയും ഗെയിമാണ് നടന്നുകൊണ്ടിരുന്നതെ'ന്നും മോദി കൂട്ടിച്ചേര്‍ത്തു. 

32 കായിക താരങ്ങളുമായി നരേന്ദ്ര മോദി കൂടിക്കാഴ്‌ച നടത്തി. ഉത്തര്‍പ്രദേശിലെ കായിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ വന്‍ ജനാവലിയാണ് മീറ്ററിലെത്തിയത്. 

സിന്തറ്റിക് ഹോക്കി മൈതാനം, ഫുട്ബോള്‍ മൈതാനം, ബേസ്‌ബോള്‍, വോളിബോള്‍, ഹാന്‍ഡ്‌ബോള്‍, കബഡി, ടെന്നീസ് കോര്‍ട്ടുകള്‍, ജിംനേഷ്യം, നീന്തല്‍ക്കുളം, സൈക്ലിംഗ് ട്രാക്ക്, മള്‍ട്ടിപര്‍പ്പര്‍ ഹാള്‍, ഷൂട്ടിംഗ്, സ്‌ക്വാഷ്, ഭാരോദ്വഹനം, ആര്‍ച്ചറി, കയാക്കിംഗ് തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് യൂണിവേഴ്‌സിറ്റിയില്‍ ഒരുക്കുക. 540 വീതം പുരുഷ, വനിതാ താരങ്ങളെ ഒരേസമയം പരിശീലിപ്പിക്കാനുള്ള സൗകര്യം സര്‍വകലാശാലയിലുണ്ടാവും.  

Kerala Blasters : പുതുവർഷാഘോഷത്തിന് മഞ്ഞപ്പട; കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തില്‍

Latest Videos
Follow Us:
Download App:
  • android
  • ios