ടോക്യോ പാരാലിംപിക്‌സ്: ഹൈജംപില്‍ പ്രവീണ്‍ കുമാറിന് വെള്ളി, ഇന്ത്യക്ക് 11-ാം മെഡല്‍
2.07 മീറ്റര്‍ ഉയരം ചാടികടന്നാണ് പ്രവീണ്‍ വെള്ളി ഉറപ്പിച്ചത്. ഏഷ്യന്‍ റെക്കോഡാണിത്. ഇതോടെ ഇന്ത്യയുടെ മെഡല്‍നേട്ടം 11 ആയി.
ടോക്യോ: പാരാലിംപിക്‌സില്‍ ഇന്ത്യക്ക് മറ്റൊരു മെഡല്‍ കൂടി. പുരുഷവിഭാഗം ഹൈജംപ് ടി64 വിഭാഗത്തില്‍ പ്രവീണ്‍ കുമാര്‍ ഇന്ത്യക്ക് വെള്ളി സമ്മാനിച്ചു. 2.07 മീറ്റര്‍ ഉയരം ചാടികടന്നാണ് പ്രവീണ്‍ വെള്ളി ഉറപ്പിച്ചത്. ഏഷ്യന്‍ റെക്കോഡാണിത്. ഇതോടെ ഇന്ത്യയുടെ മെഡല്‍നേട്ടം 11 ആയി.
18-കാരനായ പ്രവീണിന്റെ ആദ്യ പാരാലിംപിക്‌സാണിത്. ബ്രിട്ടന്റെ ജോണ്‍താന്‍ ബ്രൂം-എഡ്വേര്‍ഡ്‌സ് സ്വര്‍ണം നേടി. 2.10 മീറ്ററാണ് ബ്രൂം മറികടന്നത്. റിയോ ഒളിംപിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവായ പോളണ്ടിന്റെ മസീജ ലെപിയാറ്റോ വെങ്കലം നേടി.
വെള്ളി നേടി പ്രവീണ്‍ കുമാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. മെഡല്‍ നേട്ടം കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിട്ടു. ട്വീറ്റ് വായിക്കാം...