അന്താരാഷ്‌ട്ര ഹോക്കി പുരസ്‌കാരം: മികച്ച താരമാവാന്‍ ഹർമൻപ്രീതും ഗു‍ർജീതും; ഗോളിമാരില്‍ ശ്രീജേഷും പട്ടികയില്‍

ഗോൾകീപ്പർ ഓഫ് ദ ഇയർ പുരസ്‌കാരത്തിനുള്ള പട്ടികയിൽ മലയാളിതാരം പി ആർ ശ്രീജേഷും സവിത പൂനിയയും ഇടംപിടിച്ചിട്ടുണ്ട്

PR Sreejesh have been nominated for the FIH Goalkeeper of the Year

ദില്ലി: അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷന്റെ പ്ലെയർ ഓഫ് ദ ഇയർ പുരസ്‌കാരത്തിനുള്ള പട്ടികയിൽ ഇന്ത്യൻ താരങ്ങളായ ഹർമൻപ്രീത് സിംഗും ഗു‍ർജീത് കൗറും. ടോക്കിയോ ഒളിംപിക്‌സിലെ മികച്ച പ്രകടനത്തോടെയാണ് ഇരുവരും ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചത്. 

ശ്രീജേഷും പട്ടികയില്‍

ഗോൾകീപ്പർ ഓഫ് ദ ഇയർ പുരസ്‌കാരത്തിനുള്ള പട്ടികയിൽ മലയാളിതാരം പി ആർ ശ്രീജേഷും സവിത പൂനിയയും ഇടംപിടിച്ചിട്ടുണ്ട്. റൈസിംഗ് സ്റ്റാർ ഓഫ് ദ ഇയർ പുരസ്‌കാരത്തിനുള്ള പട്ടികയിൽ ഷർമിള ദേവിയും മികച്ച പരിശീലനുള്ള പുരസ്‌കാര പട്ടികയിൽ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകളുടെ കോച്ചുമാരും ഉൾപ്പെട്ടിട്ടുണ്ട്. വോട്ടെടുപ്പിലൂടെയാണ് ജേതാക്കളെ നിശ്ചയിക്കുക. അൻപത് ശതമാനം വോട്ടുകൾ ദേശീയ അസോസിയേഷനുകളും 25 ശതമാനം വീതം വോട്ടുകൾ മാധ്യമ പ്രവർത്തകരും താരങ്ങളും ആരാധകരുമാണ് രേഖപ്പെടുത്തുക. അടുത്തമാസം അവസാനം ജേതാക്കളെ പ്രഖ്യാപിക്കും.

PR Sreejesh have been nominated for the FIH Goalkeeper of the Year

ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം വെങ്കല മെഡല്‍ നേടിയപ്പോള്‍ നിര്‍ണായകമായത് ഗോള്‍ പോസ്റ്റിന് കീഴെ പി ആര്‍ ശ്രീജേഷിന്‍റെ പ്രകടനമായിരുന്നു. 1980ന് ശേഷം ആദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിംപിക് മെഡല്‍ നേടിയത്. ജര്‍മനിക്കെതിരായ പോരാട്ടത്തില്‍ മത്സരം പൂര്‍ത്തിയാവാന്‍ ആറ് സെക്കന്‍ഡ് മാത്രം ബാക്കിനില്‍ക്കേ ഐതിഹാസിക സേവുമായി ഇന്ത്യക്ക് മലയാളി താരം മെഡല്‍ സമ്മാനിക്കുകയായിരുന്നു. 

അതേസമയം ടോക്കിയോ ഒളിംപിക്‌സില്‍ മിന്നിത്തിളങ്ങിയ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് കൈയ്യകലെ വെങ്കല മെഡല്‍ നഷ്‌ടമായി. വെങ്കലപ്പോരാട്ടത്തില്‍ വിസ്‌മയ തിരിച്ചുവരവിനൊടുവില്‍ ബ്രിട്ടനോട് 3-4ന് ഇന്ത്യ തോല്‍വി വഴങ്ങുകയായിരുന്നു. ഒളിംപിക്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷിംഗാണ് ഇന്ത്യന്‍ വനിതകളുടേത്. 

പാരാലിംപിക്‌സിന് ഇന്ന് തുടക്കം; പ്രതീക്ഷയോടെ ഇന്ത്യ, മാരിയപ്പൻ തങ്കവേലു പതാകയേന്തും

'പാരാ അത്‌ലറ്റുകള്‍ യഥാര്‍ഥ ഹീറോകള്‍'; ഇന്ത്യന്‍ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ ഏവരോടും അഭ്യര്‍ഥിച്ച് സച്ചിന്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios