വന്‍മതില്‍ വിളി അതിശയോക്തിയല്ല; വെങ്കലത്തിളക്കത്തിലേക്ക് ഇന്ത്യയെ സേവ് ചെയ്ത് ശ്രീജേഷ്
ശ്രീജേഷിന്‍റെ സേവില്‍ 41 വര്‍ഷത്തിന് ശേഷം ഇന്ത്യ ഹോക്കിയില്‍ മെഡല്‍ നേടുന്നു എന്ന ചരിത്ര മുഹൂര്‍ത്തത്തിലേക്ക്.
ടോക്കിയോ: ജര്‍മ്മനിയോടുള്ള വെങ്കലത്തിനായുള്ള മത്സരത്തില്‍ മത്സരം അവസാനിക്കാന്‍ വെറും ആറ് സെക്കന്‍റ് ബാക്കിയുള്ളപ്പോള്‍ സ്കോര്‍ ബോര്‍ഡ് 5-4. അവസാന നിമിഷങ്ങളില്‍ ഗോളിയെ പോലും പുറത്തിരുത്തി, ആക്രമണത്തിലേക്ക് ഗിയര്‍മാറ്റി പഞ്ഞെത്തിയ ജര്‍മ്മന്‍ സംഘത്തിന് ആ നിര്‍ണ്ണായക നിമിഷത്തില്‍ പെനാള്‍ട്ടി കോര്‍ണല്‍ ലഭിക്കുന്നു. സൈഡ് ലൈനില്‍ നിന്ന ജര്‍മ്മന്‍ കളിക്കാര്‍ ഗോള്‍ ലഭിച്ച പോലെ സന്തോഷത്തില്‍.
എന്നാല്‍ ഒളിംപിക്സിലെ ഇന്ത്യന്‍ ഹോക്കി പടയോട്ടത്തില്‍ പലപ്പോഴും കണ്ട കാഴ്ച അവിടെ ആവര്‍ത്തിച്ചു. ഒരുകാലത്ത് ബര്‍ലിന്‍ മതിലിന്‍റെ നാട്ടുകാരായ ജര്‍മ്മനി ഇന്ത്യന്‍ വന്‍ മതിലായ പിആര്‍ ശ്രീജേഷിനെ ഭേദിക്കാന്‍ സാധിച്ചില്ല. ശ്രീജേഷിന്‍റെ സേവില്‍ 41 വര്‍ഷത്തിന് ശേഷം ഇന്ത്യ ഹോക്കിയില്‍ മെഡല്‍ നേടുന്നു എന്ന ചരിത്ര മുഹൂര്‍ത്തത്തിലേക്ക്. പത്തിലേറെ പെനാള്‍ട്ടി കോര്‍ണറുകളാണ് ജര്‍മ്മനിക്ക് ലഭിച്ചത്. അതില്‍ പലതും ശ്രീജേഷിന്‍റെ പ്രതിരോധത്തിലാണ് ഗോളാകാതിരുന്നത്.
ഇന്ത്യയുടെ 41 വര്‍ഷത്തെ ഹോക്കി മെഡലിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച ഹീറോകളില്‍ ഏറ്റവും മുന്നില്‍ തന്നെ ശ്രീജേഷ് ഉണ്ടാകും എന്നാണ് മത്സരശേഷം സോഷ്യല്‍ മീഡിയ അടയാളപ്പെടുത്തുന്നത്. ശ്രീജേഷിന്‍റെ ബയോപിക് എപ്പോള്‍ വരും എന്നുവരെ ചര്‍ച്ച ഉയര്‍ത്തുകയാണ് ട്വിറ്റര്‍ ശ്രീജേഷാണ് ശരിക്കും രക്ഷകന്‍ എന്നാണ് ചിലരുടെ അഭിപ്രായം. ഈ പേര് ഓര്‍ക്കുക, ഇദ്ദേഹത്തിന്‍റെ പേര് ശ്രീജേഷ്. തൊട്രാ പാക്കലാം; ഹോക്കിയില്‍ ഇന്ത്യയുടെ വിജയരാജയായി ശ്രീജേഷ്, കേരളത്തിന് അഭിമാനനിമിഷം എന്ന രീതിയിലും പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ കാണാം.
1972 ല്‍ മാനുവല്‍ ഫെഡ്രിക്കിന് ശേഷം ഒളിംപിക് വിജയ പോഡിയത്തില്‍ കയറുന്ന ആദ്യത്തെ മലയാളിയാണ് പിആര്‍ ശ്രീജേഷ്. ശ്രീജേഷിന് കേരള ഹോക്കി ഫെഡറേഷന്‍ അഞ്ച് ലക്ഷം ഉടന്‍ തന്നെ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്. ടോക്കിയോ ഒളിംപിക്സിന്‍റെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍റിനെതിരെ നടത്തിയ തകര്‍പ്പന്‍ സേവുകള്‍ മുതല്‍ ഇന്ത്യയുടെ വിജയ മത്സരങ്ങളില്‍ എല്ലാം പിആര്‍ ശ്രീജേഷ് മിന്നുന്ന പ്രകടനമാണ് പുറത്ത് എടുത്തത്.
Read More: ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ നീലപ്പടയോട്ടം; ഗോള്‍മഴയില്‍ ചരിത്ര വെങ്കലം
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona