ബോക്‌സിംഗ് റിംഗില്‍ ഇന്ത്യക്ക് വീണ്ടും പ്രതീക്ഷ; ഒരു ജയമകലെ പൂജ റാണിക്ക് മെഡലുറപ്പിക്കാം
ആള്‍ജീരിയയുടെ ഇച്ച്രാക്ക് ചെയ്ബിനെയാണ് റാണി തകര്‍ത്തത്. 5-0ത്തിനായിരുന്നു ജയം. ശനിയാഴ്ച്ച നടക്കുന്ന ക്വാര്‍ട്ടറില്‍ ചൈനയുടെ ലി കിയാനാണ് എതിരാളി.
ടോക്യോ: വനിതാ വിഭാഗം ബോക്‌സിംഗില്‍ ഇന്ത്യക്ക് മറ്റൊരു മെഡല്‍ പ്രതീക്ഷ കൂടി. 75 കിലോ ഗ്രാം മിഡില്‍വെയ്റ്റ് വിഭാഗത്തില്‍ പൂജ റാണി ക്വാര്‍ട്ടറിലെത്തി. ക്വാര്‍ട്ടറിലെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതാ താരമാണ് പൂജ.ഒരു ജയം കൂടി നേടിയാല്‍ പൂജയ്ക്ക് മെഡലുറപ്പിക്കാം.
ആള്‍ജീരിയയുടെ ഇച്ച്രാക്ക് ചെയ്ബിനെയാണ് റാണി തകര്‍ത്തത്. 5-0ത്തിനായിരുന്നു ജയം. ശനിയാഴ്ച്ച നടക്കുന്ന ക്വാര്‍ട്ടറില്‍ ചൈനയുടെ ലി കിയാനാണ് എതിരാളി. നിലവിലെ ഏഷ്യന്‍ ചാംപ്യനാണ് ഹരിയാനക്കാരി. ടോക്യോയില്‍ ജയിക്കുന്ന ഇന്ത്യയുടെ മൂന്നാമത്തെ വനിതാ ബോക്‌സറാണ് പൂജ.
നേരത്തെ 69 കിലോ ഗ്രാം വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തില്‍ ലൊവ്‌ലിന ബോഗോഹെയ്ന്‍ ജയിച്ചിരുന്നു. വെറ്ററന്‍ താരം മേരി കോം 51 കിലോ ഗ്രാ വിഭാഗത്തില്‍ പ്രീ ക്വാര്‍ട്ടറിലുണ്ട്. സിമ്രാന്‍ജിത് കൗറിന് വെള്ളിയാഴ്ച്ച മത്സരമുണ്ട്.
അതേസമയം, പുരുഷ വിഭാഗം ബോക്സര്‍മാര്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മനീഷ് കൗഷിക്, വികാസ് കൃഷന്‍, ആഷിഷ് കുമാര്‍ എന്നിവരാണ് പുറത്തായത്. അമിത് പങ്കല്‍, സതീഷ് കുമാര്‍ എന്നിരാണ് ഇനി അവശേഷിക്കുന്നത്.