നീരജിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി

നേരത്തെ നീരജ് സ്വര്‍ണം നേടിയതിന് പിന്നാലെ പ്രധാനമന്ത്രി നീരജിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരുന്നു. നീരജ് ടോക്യോയില്‍ ചരിത്രമെഴുതിയെന്നും എക്കാലത്തേക്കും ഓര്‍ത്തുവെക്കാവുന്ന നേട്ടമാണ് നീരജ് സ്വന്തമാക്കിയതെന്നും പ്രധാനമന്ത്രി ട്വീറ്റില്‍ വ്യക്തമാക്കി.

PM Narendra Modi spoke to Neeraj chopra over phone, congratulated him

ടോക്യോ: ടോക്യോ ഒളിംപിക്സില്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ച നീരജ് ചോപ്രയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നീരജിന്‍റെ കഠിനാധ്വാനത്തെയും ദൃഢനിശ്ചയത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. നീരജിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

നേരത്തെ നീരജ് സ്വര്‍ണം നേടിയതിന് പിന്നാലെ പ്രധാനമന്ത്രി നീരജിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരുന്നു. നീരജ് ടോക്യോയില്‍ ചരിത്രമെഴുതിയെന്നും എക്കാലത്തേക്കും ഓര്‍ത്തുവെക്കാവുന്ന നേട്ടമാണ് നീരജ് സ്വന്തമാക്കിയതെന്നും പ്രധാനമന്ത്രി ട്വീറ്റില്‍ വ്യക്തമാക്കി.

ഗുസ്തിയില്‍ വെങ്കലം നേടിയ ബജ്‌റംഗ് പൂനിയയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

നീരജ് ചോപ്രയുടെ മെഡല്‍ നേട്ടത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും അഭിനന്ദിച്ചു. പ്രതിബന്ധങ്ങളെയെല്ലാം തട്ടിമാറ്റി സമാനതകളില്ലാത്ത നേട്ടമാണ് നീരജ് കൈവരിച്ചതെന്ന് രാംനാഥ് കോവിന്ദ് വ്യക്തമാക്കി. ആദ്യ ഒളിംപിക്സില്‍ തന്നെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ മെഡലുമായി വരുന്ന നീരജ് യുവതലമുറക്ക് വലിയ പ്രചോദനമാണെന്നും രാഷ്ട്രപതി പറഞ്ഞു.

സ്വര്‍ണ നേട്ടത്തില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും നീരജിനെ അഭിനന്ദിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios