Thomas Cup : ആവേശം, പ്രചോദനം; തോമസ് കപ്പുയര്‍ത്തിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

14 വട്ടം ചാമ്പ്യന്‍മാരായ ഇന്തോനേഷ്യയെ തുരത്തി ടീം ഇന്ത്യ ചരിത്രത്തിലെ ആദ്യ കിരീടം സ്വന്തമാക്കുകയായിരുന്നു

PM Narendra Modi congratulate indian badminton team for won Thomas Cup first time

ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്‌മിന്‍റണില്‍(Thomas Cup 2022) കന്നിക്കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി(Narendra Modi). 'ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ ടീം ചരിത്രം കുറിച്ചിരിക്കുന്നു. രാജ്യത്തെയാകെ ആവേശത്തിലാക്കുന്ന വിജയമാണിത്. ടീമിന് അഭിനന്ദനങ്ങളും എല്ലാവിധ ആശംസകളും നേരുന്നു. വരാനിരിക്കുന്ന കായിക പ്രതിഭകള്‍ക്ക് ഈ വിജയം പ്രചോദനമാകും' എന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.  

വിഖ്യാതമായ തോമസ് കപ്പ് ബാഡ്‌മിന്‍റണില്‍ 14 വട്ടം ചാമ്പ്യന്‍മാരായ ഇന്തോനേഷ്യയെ തുരത്തി ടീം ഇന്ത്യ ചരിത്രത്തിലെ ആദ്യ കിരീടം സ്വന്തമാക്കുകയായിരുന്നു. ഫൈനലില്‍ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ കിരീടം ഉറപ്പിച്ചത്. സിംഗിള്‍സില്‍ ലക്ഷ്യയും ശ്രീകാന്തും വിജയിച്ചപ്പോള്‍ ഡബിള്‍സില്‍ സാത്വിക്-ചിരാഗ് സഖ്യവും വിജയഭേരി മുഴക്കി. ക്വാര്‍ട്ടറിലും സെമിയിലും മലയാളി താരം എച്ച്.എസ് പ്രണോയ് ആയിരുന്നു ഇന്ത്യയുടെ വിജയശില്‍പി എന്ന പ്രത്യേകതയുമുണ്ട്. 

Thomas Cup : തോമസ് കപ്പില്‍ ചരിത്രമെഴുതി ഇന്ത്യ; മലയാളിക്കരുത്തില്‍ കന്നിക്കിരീടം
 

Latest Videos
Follow Us:
Download App:
  • android
  • ios