ടോക്യോ ഒളിംപിക്‌സ്: ഇന്ത്യന്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്തി പ്രധാനമന്ത്രി, 13ന് അത്‌ലറ്റുകളുമായി സംസാരിക്കും

ജൂലൈ 23ന് ആരംഭിക്കുന്ന ഒളിംപിക്‌സിന് 120ഓളം താരങ്ങളാണ് ഇതിനകം യോഗ്യത നേടിയത്. ഒളിംപിക്‌സിനുള്ള ഇന്ത്യയുടെ ആദ്യ സംഘം ഈ മാസം 17ന് ടോക്യോയിലേക്ക് പുറപ്പെടും. 

PM Modi reviews Olympic preparations of Indian Team

ദില്ലി: ടോക്യോ ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ ടീമിന്‍റെ ഒരുക്കങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. താരങ്ങളുടെ യാത്രയും വാക്‌സിനേഷനും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പ്രധാനമന്ത്രി വിലയിരുത്തി. ടോക്യോയില്‍ മത്സരിക്കുന്ന അത്‌ലറ്റുകളുമായി ജൂണ്‍ 13ന് വൈകിട്ട് അഞ്ച് മണിക്ക് ഓണ്‍ലൈന്‍ വഴി കൂടിക്കാഴ്‌ച നടത്തുമെന്നും അദേഹം അറിയിച്ചു. 

ജൂലൈ 23ന് ആരംഭിക്കുന്ന ഒളിംപിക്‌സിന് 120ഓളം ഇന്ത്യന്‍ താരങ്ങളാണ് ഇതിനകം യോഗ്യത നേടിയത്. ഒളിംപിക്‌സിനുള്ള ഇന്ത്യയുടെ ആദ്യ സംഘം ഈ മാസം 17ന് ടോക്യോയിലേക്ക് പുറപ്പെടും. ടോക്യോയിൽ എത്തിയാൽ മൂന്ന് ദിവസം ടീമംഗങ്ങള്‍ ക്വാറന്‍റീനിൽ കഴിയണം. കൊവിഡ് സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഒളിംപിക്‌സിനെത്തുന്നവര്‍ക്ക് ടോക്യോയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ഒളിംപിക്‌സ് കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഈ വര്‍ഷത്തേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ കൊവിഡിന്‍റെ ഡെല്‍റ്റ വകഭേദം നഗരത്തില്‍ പടരുന്ന സാഹചര്യത്തില്‍ ടോക്യോയില്‍ ആരോഗ്യ അടിയന്തരാവസ്ഥയ്ക്കി‌ടയിലാണ് ഒളിംപിക്‌സ് മത്സരങ്ങള്‍ നടക്കുക. ജൂലെ 12 മുതല്‍ ഓഗസ്റ്റ് 22 വരെയാണ് അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. വേദികളില്‍ കാണികളെ പ്രവേശിപ്പിക്കില്ലെന്ന് ഒളിംപിക്‌സ് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. 

ബ്രസീലിലെ റിയോയില്‍ നടന്ന കഴിഞ്ഞ ഒളിംപിക്‌സില്‍ 117 ഇന്ത്യന്‍ അത്‌ലറ്റുകളാണ് മാറ്റുരച്ചത്. റിയോയില്‍ രണ്ട് മെഡലുകള്‍ മാത്രമായിരുന്നു ഇന്ത്യന്‍ നേട്ടം. ലണ്ടന്‍ ഗെയിംസില്‍ സ്വന്തമാക്കിയ ആറ് മെഡലുകളാണ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനം. ഈ റെക്കോര്‍ഡ് മറികടക്കാനാണ് ഇന്ത്യന്‍ സംഘം ഇത്തവണ ലക്ഷ്യമിടുന്നത്.

PM Modi reviews Olympic preparations of Indian Team

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

ടോക്യോ ഒളിംപിക്‌സ്: ഇന്ത്യയുടെ ആദ്യ സംഘം 17ന് പുറപ്പെടും; പി വി സിന്ധുവിന് സമ്മര്‍ദമില്ലാതെ അങ്കം തുടങ്ങാം

ടോക്യോ ഒളിംപിക്‌സില്‍ കാണികള്‍ക്ക് പ്രവേശനമില്ല

കൊവിഡ് കാല ഒളിംപിക്‌സ്; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജപ്പാന്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios