പാരാലംപിക്‌സ് മെഡല്‍ നേട്ടത്തില്‍ ഭവിനയെ അഭിനന്ദിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും

ഭവിനയുടെ ജീവിതം പ്രചോദനമാണെന്നും ഒരുപാട് ആളുകളെ കായികരംഗത്തേക്ക് ആകര്‍ഷിക്കാന്‍ ഭവിനയുടെ നേട്ടം സഹായകരമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

PM Modi and CM Pinarayi Vijayan Congratulate Bhavina Patel for Paralympics Medal

ടോക്കിയോ: ടോക്കിയോ പാരാലിംപിക്‌സില്‍ ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്കായി വെള്ളി മെഡല്‍ നേടിയ ഭവിന ബെന്‍ പട്ടേലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും. ഭവിനയുടേത് ചരിത്രനേട്ടമാണെന്നും പാരാലിംപിക്‌സിലെ വെള്ളി മെഡല്‍ നേട്ടത്തില്‍ ഭവിനയെ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഭവിനയുടെ ജീവിതം പ്രചോദനമാണെന്നും ഒരുപാട് ആളുകളെ കായികരംഗത്തേക്ക് ആകര്‍ഷിക്കാന്‍ ഭവിനയുടെ നേട്ടം സഹായകരമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.നേരത്തെ മെഡല്‍നേട്ടത്തിന് പിന്നാലെ ഭവിനയെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു.

മെഡല്‍ നേട്ടത്തില്‍ ഭവിനയെ മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദിച്ചു.

പാരാലിംപിക്സ് ടേബിള്‍ ടെന്നീസ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഭവിന ബെന്‍ പട്ടേല്‍.ടോക്കിയോ പാരാലിംപിക്സില്‍ ഇന്ത്യയുടെ ആദ്യ മെഡലാണ് ഭവിന നേടിയത്. പാരാലിംപിക്സില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതയെന്ന നേട്ടവും ഭവിന ഇന്ന് സ്വന്തമാക്കി. ആദ്യ പാരാലിംപിക്സിനെത്തിയ 34കാരിയായ ഭവിന ആദ്യ മത്സരത്തില്‍ തോറ്റെങ്കിലും പിന്നീട് തുടര്‍ച്ചയായ നാലു ജയങ്ങളുമായാണ് ഫൈനലിലെത്തിയത്.

ലോക ഒന്നാം നമ്പര്‍ താരത്തോട് മാത്രമാണ് ഭവിന തോല്‍വി അറിഞ്ഞത്. ഫൈനലിലേക്കുള്ള യാത്രയില്‍ സെമിയില്‍ ലോക മൂന്നാം നമ്പര്‍ താരം സാംഗ് മിയാവോയെയും ക്വാര്‍ട്ടറില്‍ ലോക രണ്ടാം നമ്പര്‍ താരം സെര്‍ബിയയുടെ ബോറിസ്ലാവാ റാങ്കോവിച്ചിനെയും ഭവിന അട്ടിമറിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight.

Latest Videos
Follow Us:
Download App:
  • android
  • ios