'ഉഷ സ്ത്രീയല്ലേ, അമ്മയല്ലേ'; നീതി വേണമെന്ന് പെൺകുട്ടികൾ പറയുന്നതിനെ ലജ്ജാകരമെന്ന് പറയാമോ? വിമർശിച്ച് ശ്രീമതി
തെരുവില്‍ പ്രതിഷേധിക്കുകയല്ല വേണ്ടതെന്നും താരങ്ങള്‍ ഒളിമ്പിക് അസോസിയേഷനെ സമീപിക്കണമായിരുന്നുവെന്നുമായിരുന്നു പി ടി ഉഷയുടെ വിമര്‍ശനം.
ദില്ലി : ഗുസ്തി താരങ്ങളുടെ സമരത്തിനെതിരായ പരാമര്‍ശത്തിൽ പി ടി ഉഷയെ വിമർശിച്ച് സിപിഎം നേതാവ് പി കെ ശ്രീമതി. ഗുസ്തി താരങ്ങള്‍ക്കെതിരായ പി ടി ഉഷയുടെ പ്രസ്താവന പിൻവലിക്കണമെന്ന് പി കെ ശ്രീമതി ആവശ്യപ്പെട്ടു. പി ടി ഉഷയും ഒരു സ്ത്രീയും അമ്മയുമാണ്. പെൺകുട്ടികൾ പരാതികൾ പറയുമ്പോൾ ആരോപണ വിധേയന്റെ സംരക്ഷകയായി മാറരുതെന്നും പി കെ ശ്രീമതി ഓര്‍മ്മിപ്പിച്ചു.
ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍റെ ലൈംഗികാതിക്രമത്തിനെതിരെ നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കായിക താരങ്ങള്‍ക്കെതിരെ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പിടി ഉഷ നടത്തിയ പരാര്‍ശം വലിയ വിവാദമാണ് സൃഷ്ടിച്ചത്. തെരുവില്‍ പ്രതിഷേധിക്കുകയല്ല വേണ്ടതെന്നും താരങ്ങള്‍ ഒളിമ്പിക് അസോസിയേഷനെ സമീപിക്കണമായിരുന്നുവെന്നുമായിരുന്നു പി ടി ഉഷയുടെ വിമര്‍ശനം.
ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനെതിരെ പ്രതിഷേധിക്കുന്ന താരങ്ങള്‍ക്ക് കായിക രംഗത്ത് നിന്നടക്കം പിന്തുണയേറുമ്പോഴാണ് ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷയുടെ വിമര്‍ശനം. സമരം കടുത്ത അച്ചടക്ക ലംഘനമാണ്. രാജ്യത്തിന്‍റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ചിരിക്കുന്നു. ഇത് തെറ്റായ കീഴ്വഴക്കമുണ്ടാക്കുമെന്നും വാര്‍ത്ത ഏജന്‍സിയോട് പി ടി ഉഷ പ്രതികരിച്ചു. ഉഷയുടെ നിലപാട് ഞെട്ടിച്ചെന്നായിരുന്നു സമരം ചെയ്യുന്ന ഗുസ്തി താരം ബജ്രംഗ് പുനിയയുടെ പ്രതികരണം. കായിക താരങ്ങളുടെ സമരം കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഗുസ്തി ഫെഡറേഷനിലെ ഒളിമ്പിക് അസോസിയേഷന്‍റെ ഇടപെടല്‍. പുതിയ ഭരണ സമിതി നിലവില്‍ വരുന്നത് വരെ മൂന്നംഗ അഡഹോക് കമ്മിറ്റിക്ക് ചുമതല നല്‍കിയിരിക്കുകയാണ്. എന്നാല്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് ബ്രിജ് ഭൂഷനെ മാറ്റിയിട്ടില്ല. താന്‍ നിരപരാധിയാണെന്നും, ആരോപണവിധേയനായി കഴിയുന്നതിലും ഭേദം മരണമാണെന്നുമാണ് ബ്രിജ് ഭൂഷൻ ആവര്‍ത്തിക്കുന്നത്.
ബ്രിജ് ഭൂഷനെതിരായ ഗുസ്‌തി താരങ്ങളുടെ പ്രതിഷേധം; പ്രതികരിച്ച് അഭിനവ് ബിന്ദ്ര
ബ്രിജ് ഭൂഷനെതിരെ കായിക താരങ്ങള്‍ നല്‍കിയ ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സന്നദ്ധമാണെന്ന് ദില്ലി പൊലീസ് അറിയിച്ചെങ്കിലും ഇനിയും കേസെടുത്തിട്ടില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം നല്‍കിയ പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് നാളത്തെ ദിവസത്തിനുള്ളിൽ വ്യക്തമാക്കണമെന്നാണ് കോടതി ദില്ലി പോലീസിനും സര്‍ക്കാരിനും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനിടെ താരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യവുമായി ദില്ലി കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ പി കെ ശ്രീമതിയടക്കമുള്ള ജനാധിപത്യ മഹിള അസോസിയേഷന്‍ നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.
'എഐ ക്യാമറ പദ്ധതി രണ്ടാം ലാവ്‌ലിൻ, ജുഡീഷ്യൽ അന്വേഷണം വേണം, പിണറായി മഹാ മൗനം വെടിയണം': സതീശൻ