ഷൂട്ടിംഗിൽ മെഡൽ പ്രതീക്ഷയായി സ്വപ്നിൽ കുസാലെ ഫൈനലിൽ; പി വി സിന്ധുവും ലക്ഷ്യ സെന്നും പ്രീ ക്വാര്‍ട്ടറിൽ

വനിതാ സിംഗിള്‍സ് ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ പി വി സിന്ധുവും പുരുഷ വിഭാഗം സിംഗിള്‍സില്‍ ലക്ഷ്യം സെന്നും പ്രീ ക്വാര്‍ട്ടറിലെത്തിയതാണ് ഇന്ത്യയുടെ മറ്റൊരു നേട്ടം.

Paris Olympics LIVE Score Updates, July 31 Lakshya Sen and PV Sindhu makes into pre-quarter, Swapnil Kusale in shooting final

പാരീസ്: പാരീസ് ഒളിംപിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായി പുരുഷ വിഭാഗം 50 മീറ്റർ റൈഫിൾ 3 പോസിഷനില്‍ ഇന്ത്യയുടെ സ്വപ്നില്‍ കുസാലെ ഫൈനലിന് യോഗ്യത നേടി. യോഗ്യതാ റൗണ്ടില്‍ ഏഴാമതെത്തിയാണ് സ്വപ്നില്‍ ഫൈനല്‍ റൗണ്ടിലെത്തിയത്. അതേസമയം, വനിതാ വിഭാഗം 50 മീറ്റർ റൈഫിൾ 3 പോസിഷനില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ഐശ്വര്യ തോമര്‍ ഫൈനലിന് യോഗ്യത നേടിയില്ല. യോഗ്യതാ റൗണ്ടില്‍ പതിനൊന്നാമത് എത്താനെ ഐശ്വര്യക്കായുള്ളു.

വനിതാ സിംഗിള്‍സ് ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ പി വി സിന്ധുവും പുരുഷ വിഭാഗം സിംഗിള്‍സില്‍ ലക്ഷ്യം സെന്നും പ്രീ ക്വാര്‍ട്ടറിലെത്തിയതാണ് ഇന്ത്യയുടെ മറ്റൊരു നേട്ടം. എസ്റ്റോണിയയുടെ ക്രിസ്റ്റിന്‍ കൂബ്ബയെ നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍പ്പിച്ചാണ് സിന്ധു പ്രീ ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍ 21-5, 21-10.

ബാഡ്മിന്‍റണ്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ ലക്ഷ്യാ സെന്നും പ്രീ ക്വാര്‍ട്ടറിലെത്തി. ഇന്തോനേഷ്യയുടെ ജൊനാഥൻ ക്രിസ്റ്റിയെ നേരിട്ടുള്ള ഗെയിമുകളില്‍ മറികടന്നാണ് ലക്ഷ്യയുടെ മുന്നേറ്റം. സ്കോര്‍ 21-18, 21-12. ഇന്ന് രാത്രി നടക്കുന്ന മറ്റൊരു പുരുഷ സിംഗിൾസ് മത്സരത്തില്‍ മലയാളി താരം എച്ച് എസ് പ്രണോയ് ജയിച്ചാല്‍ ഇന്ത്യൻ താരങ്ങള്‍ തമ്മിലുള്ള പ്രീ ക്വാര്‍ട്ടര്‍ പോരാട്ടം പാരീസില്‍ കാണാനാകും. ഇന്ത്യൻ സമയം രാത്രി 11ന് നടക്കുന്ന മത്സരത്തില്‍ വിയറ്റ്നാമിന്‍റെ ലെ ഡക് ഫാറ്റ്  ആണ് പ്രണോയിയുടെ എതിരാളി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios