ഒളിംപിക് ഗുസ്തിയില്‍ ഇന്ത്യയുടെ മോശം പ്രകടനത്തിന് കാരണം താരങ്ങള്‍ നടത്തിയ പ്രക്ഷോഭമെന്ന് ഫെഡറേഷൻ

സമരം നീണ്ടുപോയത് ഒളിംപിക്സിസ്‍ ഇന്ത്യൻ താരങ്ങളുടെ പ്രകടനത്തെ ബാധിച്ചുവെന്നും സഞ്ജയ് സിങ്

Paris Olympics 2024: WFI president Sanjay Singh blames wrestlers' protests is the reason for India's poor show in Paris

ദില്ലി: പാരിസ് ഒളിംപിക്സിൽ ഇന്ത്യയുടെ നിറം മങ്ങിയ പ്രകടനത്തിന് കാരണം ഗുസ്തിതാരങ്ങളുടെ പ്രക്ഷോഭമാണെന്ന് ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ സഞ്ജയ് സിങ്. ഗുസ്തി താരങ്ങളുടെ പ്രതിഷേധം14- 15 മാസത്തോളം നീണ്ടു നിന്നത് ഗുസ്തി മേഖലയെ അസ്വസ്ഥമാക്കിയെന്നും ഇക്കാലയളവിൽ താരങ്ങൾക്ക് ദേശീയ തലത്തിലോ അന്താരാഷ്ട്ര തലത്തിലോ പരിശീലനം നടത്താനായില്ലെന്നും സഞ്ജയ് സിങ് ഇന്ത്യാ ടുഡേയോട് പറഞ്ഞു.

സമരം നീണ്ടുപോയത് ഒളിംപിക്സിസ്‍ ഇന്ത്യൻ താരങ്ങളുടെ പ്രകടനത്തെ ബാധിച്ചുവെന്നും സഞ്ജയ് സിങ് പറഞ്ഞു. പാരിസിൽ അമൻ സെഹ്റാവത്തിലൂടെ ഇന്ത്യൻ ഗുസ്തിക്ക് ഒരു മെഡൽ മാത്രമാണ് ലഭിച്ചത്. വെങ്കല മെഡലായിരുന്നു സെഹ്റാവത്തിന്റെ സമ്പാദ്യം. വിനേഷ് ഫോഗട്ട് ഫൈനലിലെത്തിയെങ്കിലും ഭാരകൂടുതൽ കാരണം അയോഗ്യയാക്കപ്പെട്ടത് തിരിച്ചടിയായി.

ഒളിംപിക്സ് ഫൈനലില്‍ നീരജ് ചോപ്ര ധരിച്ച വാച്ചിന്‍റെ വില കേട്ട് ഞെട്ടി ആരാധകർ

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്ത്രി താരങ്ങള്‍ നടത്തിയ പ്രക്ഷോഭത്തിലെ മുന്‍നിരയിലുണ്ടായിരുന്നത് വിനേഷ് ഫോഗട്ടും ബജ്റംഗ് പൂനിയയും സാക്ഷി മാലിക്കുമെല്ലാം ആണ്. പ്രക്ഷോഭത്തിനൊടുവില്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിന് പകരം സഞ്ജയ് സിങ് അധ്യക്ഷനാനായെങ്കിലും തെരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ ആരോപിച്ച് സാക്ഷി മാലിക്ക് ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

വനിതകളുടെ 50 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ മത്സരിച്ച വിനേഷ് ഫോഗട്ട് അട്ടിമറി വിജയങ്ങളിലൂടെ ഫൈനലിലെത്തിയെങ്കിലും ഫൈനലിന് തൊട്ടു മുമ്പ് 100 ഗ്രാം അമിതഭാരത്തിന്‍റെ പേരില്‍ അയോഗ്യയാക്കപ്പെടുകയായിരുന്നു. അയോഗ്യയാക്കിയെങ്കിലും വെള്ളി മെഡലെങ്കിലും നല്‍കണമെന്ന വിനേഷിന്‍റെ അപ്പീലില്‍ കായിക തര്‍ക്ക പരിഹാര കോടതി ഇനിയും വിധി പറഞ്ഞിട്ടില്ല.ഇന്നലെ വിധി പറയുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും 16നാകും അന്തിമ തീരുമാനം വരികയെന്ന് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഗുസ്തിയില്‍ ഇന്ത്യക്ക് ഇത്തവണ അമന്‍ സെഹ്‌റാവത്ത് നേടിയ വെങ്കലം മാത്രമാണ് ഇത്തവണ ലഭിച്ചത്. മറ്റ് താരങ്ങളായ അന്‍ഷു മാലിക്, റീതിക ഹൂഡ, നിഷാ ദാഹിയ, അന്‍റിം പംഗല്‍ എന്നിവരെല്ലാം മെഡല്‍ നേടുന്നതില്‍ പരാജയപ്പെട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios