നേർക്കുനേർ പോരാട്ടങ്ങളിൽ മുന്‍തൂക്കം ഇന്ത്യക്ക്, പക്ഷെ ജർമനിക്കെതിരെ അവസാനം കളിച്ചപ്പോൾ തോൽവി; കണക്കുകളറിയാം

സെമിയില്‍ ജര്‍മനിക്കെതിരെ ഇറങ്ങുമ്പോള്‍ ഡിഫന്‍ഡര്‍ അമിത് രോഹിദാസിന്‍റെ അസാന്നിധ്യമാകും ഇന്ത്യക്ക് തിരിച്ചടിയാകുക. ബ്രിട്ടനെതിരായ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട അമിത് രോഹിദാസിന് സെമി ഫൈനല്‍ മത്സരം കളിക്കാനാവില്ല.

Paris Olympics 2024 India vs Germany Hockey Semifinal Head-to-head record

പാരീസ്: ഒളിംപിക്സ് ഹോക്കി സെമി ഫൈനലില്‍ ഇന്ത്യ നാളെ ജര്‍മനിയെ നേരിടാനിറങ്ങുകയാണ്.കളിയുട ഭൂരിഭാഗം സമയവും 10 പേരുമായി കളിച്ചിട്ടും ബ്രിട്ടനെ മുട്ടുകുത്തിച്ചാണ് ഇന്ത്യ തുടര്‍ച്ചയായ രണ്ടാം ഒളിംപിക്സിലും സെമിയിലെത്തിയിരിക്കുന്നത്. കരുത്തരായ ജര്‍മനിയാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍. ടോക്കിയോ ഒളിംപിക്സിലെ വെങ്കല മെഡല്‍ പോരാട്ടത്തില്‍ ജര്‍മനിയെ വീഴ്ത്തിയാണ് ഇന്ത്യ 41 വര്‍ഷത്തിനുശേഷം ഒളിംപിക്സ് ഹോക്കിയില്‍ മെഡല്‍ നേടിയത്. അന്ന് നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ ജര്‍മനിയെ വീഴ്ത്തിയത്. മലയാളി ഗോൾ കീപ്പര്‍ പി ആര്‍ ശ്രീജേഷിന്‍റെ മിന്നുന്ന സേവുകളായിരുന്നു അന്ന് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ബ്രിട്ടനെതിരായ ക്വാര്‍ട്ടറിലും ഇന്ത്യയെ ജയിപ്പിച്ചത് ശ്രീജേഷിന്‍റെ തകര്‍പ്പൻ സേവുകളായിരുന്നു.

നേര്‍ക്കുനേര്‍ പോരാട്ടങ്ങളിലും അവസാനം കളിച്ച അഞ്ച് മത്സരങ്ങളിലും ജര്‍മനിക്കെതിരെ ഇന്ത്യക്ക് തന്നെയാണ് മേല്‍ക്കൈ. എന്നാല്‍ ജൂണില്‍ പ്രോ ഹോക്കി ലീഗില്‍ അവസാനം പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ജര്‍മനി ഇന്ത്യയ 2-3ന് മുട്ടുകുത്തിച്ചിരുന്നു. ഇതുവരെ 18 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ എട്ട് തവണ ജയം ഇന്ത്യക്കൊപ്പമായിരുന്നു. ജര്‍മനി ആറ് മത്സരങ്ങളില്‍ ജയിച്ചപ്പോള്‍ നാലു മത്സരങ്ങള്‍ സമനിലയായി.

ദുബെയെ പരീക്ഷിച്ച് മതിയായി, രാഹുലും പുറത്തായേക്കും; ശ്രീലങ്കക്കെതിരായ ജീവൻമരണ പോരിൽ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യ

സെമിയില്‍ ജര്‍മനിക്കെതിരെ ഇറങ്ങുമ്പോള്‍ ഡിഫന്‍ഡര്‍ അമിത് രോഹിദാസിന്‍റെ അസാന്നിധ്യമാകും ഇന്ത്യക്ക് തിരിച്ചടിയാകുക. ബ്രിട്ടനെതിരായ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട അമിത് രോഹിദാസിന് സെമി ഫൈനല്‍ മത്സരം കളിക്കാനാവില്ല.

സെമി പോരാട്ടം എപ്പോള്‍

ഇന്ത്യൻ സമയം നാളെ രാത്രി 10.30നാണ് ഇന്ത്യ-ജർമനി സെമി പോരാട്ടം. ടെലിവിഷനില്‍ സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാനാകും.

നാളെ നടക്കുന്ന രണ്ടാം സെമിയില്‍ നെതര്‍ലന്‍ഡ്സ്, സ്പെയിനിനെ നേരിടും. ക്വാര്‍ട്ടറില്‍ നെതർലൻഡ്സ് എതിരില്ലാത്ത രണ്ട് ഗോളിന് കരുത്തരായ ഓസ്ട്രേലിയയെ തോല്‍പച്ചപ്പോള്‍ സ്പെയിൻ രണ്ടിനെതിരെ മൂന്ന് ഗോളിന് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയെ തോല്‍പിച്ച ബെൽജിയത്തെ തോൽപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios