ഒളിംപിക്‌സ് ഹോക്കി: സെമി ഫൈനലില്‍ ഇന്ത്യക്ക് എതിരാളികളായി, മത്സരം നാളെ, ഇന്ത്യൻ സമയം അറിയാം

10 പേരായി ചുരുങ്ങിയിട്ടും നിശ്ചത സമയത്ത് 1-1 സമനിലയില്‍ പിരിഞ്ഞ മത്സരത്തിനൊടുവില്‍ പെനല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ബ്രിട്ടനെതിരായ ഇന്ത്യയുടെ ജയം.

Paris Olympics 2024: India vs Germany hockey Semi Final Live timings (IST), streaming details, when and where to watch

പാരീസ്: ഒളിംപിക്സ് പുരുഷ ഹോക്കി സെമി ഫൈനൽ ലൈനപ്പായി.ബ്രിട്ടനെ തോല്‍പ്പിച്ച് സെമിയിലെത്തിയ ഇന്ത്യയുടെ എതിരാളികൾ ജർമനിയാണ്.അര്‍ജന്‍റീനയെ രണ്ടിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് ജര്‍മനി സെമിയിലെത്തിയത്. രണ്ടാം സെമിയിൽ നെതർലൻഡ്സിന് സ്പെയിനാണ് എതിരാളികള്‍.

ഇന്നലെ നടന്ന ആദ്യ ക്വാര്‍ട്ടറില്‍ ബ്രിട്ടനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ചാണ് ഇന്ത്യ സെമിയിലെത്തിയത്.ഗോള്‍ രഹിതമായ ആദ്യ ക്വാര്‍ട്ടറിനൊടുവില്‍ അമിത് രോഹിദാസ് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായതോടെ 10 പേരുമായി പൊരുതിയാണ് ഇന്ത്യ ബ്രിട്ടനെ വീഴ്ത്തിയത്. കളിയിലും ഷൂട്ടൗട്ടിലും മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷിന്‍റെ മിന്നും സേവുകളും ഇന്ത്യക്ക് കരുത്തായി. ഷൂട്ടൗട്ടിൽ രണ്ടിനെതിരെ നാല് ഗോളിനായിരുന്നു ഇന്ത്യയുടെ ജയം.ഷൂട്ടൗട്ടില്‍ ഹര്‍മന്‍പ്രീത് സിംഗ്, സുഖ്ജീത് സിംഗ്, ലളിത് ഉപാധ്യായ്, രാജ്കുമാര്‍ പാല്‍ എന്നിവര്‍ ഇന്ത്യക്കായി ലക്ഷ്യം കണ്ടപ്പോള്‍ ജെയിംസ് ആല്‍ബെറിക്കും സാക്കറി വാലസിനും മാത്രമെ ബ്രിട്ടനായി ലക്ഷ്യം കാണാനായുള്ളു.കോണര്‍ വില്യംസിന്‍റെ ഷോട്ട് പുറത്ത് പോയപ്പോള്‍ ഫില്‍ റോപ്പറുടെ ഷോട്ട് ശ്രീജേഷ് രക്ഷപ്പെടുത്തി. ഒളിംപിക്സ് ഹോക്കിയില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ സെമിയിലെത്തുന്നത്.

സെമി പോരാട്ടം എപ്പോള്‍

ഇന്ത്യൻ സമയം നാളെ രാത്രി 10.30നാണ് ഇന്ത്യ-ജർമനി സെമി പോരാട്ടം.ടെലിവിഷനില്‍ സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാനാകും.

നാടകീയം പുരുഷൻമാരുടെ 100 മീറ്റർ ഫൈനൽ; ഫോട്ടോ ഫിനിഷില്‍ ഒളിംപിക്സിലെ വേഗരാജാവായി അമേരിക്കയുടെ നോഹ ലൈൽസ്

നാളെ നടക്കുന്ന രണ്ടാം സെമിയില്‍ നെതര്‍ലന്‍ഡ്സ്, സ്പെയിനിനെ നേരിടും. ക്വാര്‍ട്ടറില്‍ നെതർലൻഡ്സ് എതിരില്ലാത്ത രണ്ട് ഗോളിന് കരുത്തരായ ഓസ്ട്രേലിയയെ തോല്‍പച്ചപ്പോള്‍ സ്പെയിൻ രണ്ടിനെതിരെ മൂന്ന് ഗോളിന് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയെ തോല്‍പിച്ച ബെൽജിയത്തെ തോൽപിച്ചു.നാളെ നടക്കുന്ന സെമിയിൽ തോറ്റാൽ ഇന്ത്യ വെങ്കല മെഡലിനായി മത്സരിക്കേണ്ടിവരും. ടോക്കിയോ ഒളിംപിക്സിനെ വെങ്കല മെഡൽ ജേതാക്കളാണ് ഇന്ത്യ. ജര്‍മനിയെ തോല്‍പ്പിച്ചായിരുന്നു ടോക്കിയോയില്‍ ഇന്ത്യ വെങ്കലം നേടിയത്. ഒളിംപിക്സ് ഹോക്കിയില്‍ 41 വര്‍ഷത്തിനുശേഷമായിരുന്നു ഇന്ത്യയുടെ മെഡല്‍ നേട്ടം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios