ഹൃദയഭേദകം, വിനേഷിനെ ചതിച്ചത് വെറും 100 ഗ്രാം അധികഭാരം, അപ്പീല്‍ പോലും നല്‍കാനാകില്ല

അയോഗ്യതക്കെതിരെ വിനേഷിന് അപ്പീല്‍ നല്‍കാനാവില്ലെന്നാണ് ഞങ്ങളുടെ പ്രതിനിധി ജോബി ജോര്‍ജ് പാരീസില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Paris Olympics 2024: India's Vinesh Phogat disqualified from wrestling final after being 100 gram overweight

പാരീസ്: പാരീസ് ഒളിംപിക്സിലെ ഇന്ത്യയുടെ ഉറച്ച മെഡല്‍ നഷ്ടമായതിന്‍റെ ഞെട്ടലിലാണ് ആരാധകര്‍. ഒരുപക്ഷെ പാരീസിലെ ആദ്യ സ്വര്‍ണം തന്നെ പ്രതീക്ഷിച്ച ആരാധകരെ ഞെട്ടിച്ചാണ് ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് അയോഗ്യയായതായ പ്രഖ്യാപനം വന്നത്. മത്സരദിവസമുള്ള പതിവ് ഭാരപരിശോധനയില്‍ അനുവദനീയമായ ശരീരഭാരത്തിനെക്കാള്‍ 100 ഗ്രാം കൂടുതല്‍ ശരീരഭാരം ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിനേഷിനെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി 50 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തി ഫൈനലിന് മുമ്പ് അയോഗ്യയാക്കിയത്.

അയോഗ്യതക്കെതിരെ വിനേഷിന് അപ്പീല്‍ നല്‍കാനാവില്ലെന്നാണ് ഞങ്ങളുടെ പ്രതിനിധി ജോബി ജോര്‍ജ് പാരീസില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. മത്സരത്തിലെ ഏതെങ്കിലും തീരുമാനത്തിനെതിരെ മാത്രമെ കളിക്കാര്‍ക്കോ ടീമിനോ അപ്പീല്‍ നല്‍കാനാവു.എന്നാല്‍ വിനേഷിന്‍റെ കാര്യത്തില്‍ കളിക്കാരന്‍റെ മാത്രം പിഴവാണിത്.100 ഗ്രാം കൂടുതലാണെങ്കില്‍ പോലും താരത്തെ മത്സരിക്കാന്‍ അനുവദിക്കുന്നത് മറ്റ് താരങ്ങളോട് ചെയ്യുന്ന അനീതിയാകുമെന്നതിനാലാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി നിബന്ധന കര്‍ശനമാക്കുന്നത്.

ഒളിംപിക്സിൽ ഇന്ത്യക്ക് ഇരുട്ടടി, ഭാരപരിശോധനയിൽ പരാജയപ്പെട്ട വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി; മെഡല്‍ നഷ്ടമാകും

ഇന്നലെ സെമി ഫൈനലില്‍ ക്യൂബയുടെ യൂസ്നെലിസ് ഗുസ്മാൻ ലോപ്പസിനെതിരെ ഏകപക്ഷീയമായ വിജയം നേടിയശേഷം ചരിത്രം തിരുത്തി വനിതാ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായ വിനേഷ് മാധ്യമങ്ങളോട് പോലും സംസാരിക്കാന്‍ നില്‍ക്കാതെ നേരെ കഠിന പരിശീലനത്തിനായാണ് പോയത്. ഫൈനലിന് മുമ്പുള്ള നിശ്ചയരാര്‍ഢ്യവും മുന്നൊരുക്കവുമാണ്  ഇതെന്നായിരുന്നു മാധ്യമങ്ങളും ആരാധകരും ഇതിനെ കണ്ടത്.

മറുപടി പറയാതെ മടങ്ങിയിട്ടില്ലൊരു കാലവും; പോരാട്ടത്തിന്‍റെ പര്യായമായി വിനേഷ് ഫോഗട്ട്

എന്നാല്‍ ശരീരഭാരത്തിന്‍റെ കാര്യത്തില്‍ വിനേഷിന് തന്നെ ആശങ്കയുണ്ടായിരുന്നുവെന്നതിന്‍റെ തെളിവായിരുന്നു ഇത്. അതുകൊണ്ട് തന്നെ വിനേഷ് ഇന്നലെ രാത്രി ഉറങ്ങാന്‍ പോലും കൂട്ടാക്കാതെ സൈക്ലിംഗും ജോഗിംഗുമെല്ലാം നടത്തി ശരീരഭാരം കുറക്കാനുള്ള കഠിന പ്രയത്നത്തിലായിരുന്നു. എന്നാല്‍ മത്സരദിവസമായ ഇന്ന് രാവിലെ ഭാരപരിധോനക്ക് എത്തിയപ്പോള്‍ വിനേഷിന്‍റെ ശരീരഭാരം 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തി. അയോഗ്യതയാക്കിയതിനാല്‍ ഈ വിഭാഗത്തിലെ അവസാന പേരുകാരിയായിട്ടായിരിക്കും ഫൈനലിലെത്തിയ വിനേഷിന്‍റെ പേര് രേഖപ്പെടുത്തുക. ഇന്നലെ കടുപ്പമേറിയ മൂന്ന് മത്സരങ്ങളുണ്ടായിരുന്നു വിനേഷിന്. ഈ മത്സരങ്ങള്‍ക്കിടെ ഊര്‍ജ്ജം നിലനിര്‍ത്താനായി വിനേഷ് ഭക്ഷണം കഴിച്ചതാണ് ശരീരഭാരം കൂടാന്‍ കാരണമായതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.

ഒരു ഒളിംപിക് മെഡലിന്‍റെ ഭാരം 529 ഗ്രാമാണ്. അതിന്‍റെ അഞ്ചിലൊന്ന് ഭാരം കൂടിയപ്പോള്‍ ഇന്ത്യക്ക് പാരീസിൽ നഷ്ടമായത് ഒരു ഒളിംപിക് മെഡലും.മറ്റേതൊരു താരത്തെക്കാളും വിനേഷ് മെ‍ഡല്‍ നേടുന്നത് കാണാന്‍ കാത്തിരുന്ന ആരാധകരുടെ ഹൃദയം തകര്‍ക്കുന്നതായിരുന്നു അയോഗ്യതയാക്കിയുള്ള പ്രഖ്യാപനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios