സെമി കഴിഞ്ഞപ്പോള്‍ അമന്‍ സെഹ്രാവത്തിന്‍റെ ഭാരം 60 കിലോക്ക് മുകളില്‍; 10 മണിക്കൂറിനുള്ളില്‍ കുറച്ചത് 4.6 കിലോ

ജപ്പാനീസ് താരം റൈ ഹിഗൂച്ചിക്കെതിരായ സെമി പോരാട്ടം അമന്‍ തോല്‍ക്കുന്നത് വ്യാഴാഴ്ച വൈകിട്ട് 6.30യോടെയാണ്. അതിനുശേഷം അമന്‍റെ ശരീരഭാരം നോക്കിയപ്പോള്‍ അനുവദനീയമായതിലും 4 കിലോ കടുതലായിരുന്നു.

Paris Olympics 2024: India's Aman Sehrawat Lost 4.6kg In 10 Hours Before Bronze Medal Match

പാരീസ്: ഒളിമ്പിക്സ് ഗുസ്തിയിൽ സെമി ഫൈനലിന് ശേഷം വെങ്കല മെഡല്‍ പോരാട്ടത്തിന് ഇറങ്ങും മുമ്പ് ശരീരഭാരം 4.6 കിലോ ഗ്രാം കുറയ്ക്കേണ്ടി വന്നതായി 57 കിലോ പുരുഷ ഗുസ്തിയിലെ ഇന്ത്യയുടെ വെങ്കല മെഡൽ ജേതാവ് അമൻ സെഹ്രാവത്ത്. അടുത്ത 2 ഒളിംപിക്സിലും മെഡൽ നേടാൻ ശ്രമിക്കുമെന്നും അമൻ പാരീസിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 100 ഗ്രാം അധിക ശരീരഭാരം കാരണം വനിതാ ഗുസ്തി ഫൈനലിന് മുമ്പ് വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ട പശ്ചാത്തലത്തിലാണ് അമന്‍ താന്‍ 10 മണിക്കൂര്‍ കൊണ്ട് 4.6 കിലോ ഗ്രാം കുറച്ച കാര്യം വെളിപ്പെടുത്തിയത്.

ജപ്പാനീസ് താരം റൈ ഹിഗൂച്ചിക്കെതിരായ സെമി പോരാട്ടം അമന്‍ തോല്‍ക്കുന്നത് വ്യാഴാഴ്ച വൈകിട്ട് 6.30യോടെയാണ്. അതിനുശേഷം അമന്‍റെ ശരീരഭാരം നോക്കിയപ്പോള്‍ അനുവദനീയമായതിലും 4 കിലോ കടുതലായിരുന്നു. സെമി തോറ്റെങ്കിലും വെങ്കല മെഡല്‍ പോരാട്ടത്തില്‍ മത്സരിക്കേണ്ടതിനാല്‍ ഇന്ത്യൻ സംഘത്തിന് മുന്നില്‍ സമയം കളയാനില്ലായിരുന്നു. വിനേഷ് ഫോഗട്ടിന്‍റെ നിര്‍ഭാഗ്യം ആവര്‍ത്തിക്കരുതെന്ന വാശിയില്‍ അമന്‍റെ പരിശീലക സംഘത്തിലുള്ള ജഗ്മന്ദര്‍ സിംഗും വിരേന്ദര്‍ ദഹിയയും കഠിനാധ്വാനം ചെയ്തു.

ഒളിംപിക്സിനിടെ നടത്തിയത് ഗുരുതര അച്ചടക്കലംഘനം; അന്തിം പംഗലിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കും

ഒട്ടും സമയം കളയാനില്ലായിരുന്നു അവര്‍ക്കും അമനും. ഒന്നര മണിക്കൂര്‍ മാറ്റ് സെഷനോടെയാണ് അമന്‍റെ കഠിന വ്യായാമം തുടങ്ങിയത്. അതു കഴിഞ്ഞ് ഒരു മണിക്കൂര്‍ ഹോട്ട് ബാത്ത്. രാത്രി 12.30 ഓടെ ജിമ്മിലെത്തി. ട്രെഡ് മില്ലില്‍ ഒരു മണിക്കൂര്‍ നിര്‍ത്താതെയുള്ള ഓട്ടം. അതു കഴിഞ്ഞ് അര മണിക്കൂര്‍ വിശ്രമത്തിനുശേഷം അഞ്ച് മിനിട്ട് വീതമുള്ള സൗന ബാത്ത് സെഷന്‍. എന്നാല്‍ കഠിനമായ വ്യായാമങ്ങളെല്ലാം കഴിഞ്ഞിട്ടും ഭാരം നോക്കിയപ്പോള്‍ അമന് 900 ഗ്രാം അധികഭാരമുണ്ടായിരുന്നു.

പിന്നീട് മസാജിംഗ് സെഷനുശേഷം ചെറിയ ജോംഗിഗും 5-15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓട്ടവും. അതു കഴിഞ്ഞ് പുലര്‍ച്ചെ 4.30ന് ശരീരഭാരം നോക്കുമ്പോള്‍ അമന്‍ 56.9 കിലോ ഗ്രാമിലെത്തി. അനുവദനീയമായതിനെക്കാള്‍ 100 ഗ്രാം കുറവ്. അതോടെയാണ് പരിശീകര്‍ക്കും അമനും ശ്വാസം നേരെ വീണത്. ഈ പരീശീലനത്തിനിടെ അമന്‍ ആകെ കുടിച്ചത് നാരങ്ങ പിഴഞ്ഞ ചെറു ചൂടു വെള്ളവും തേനും കുറച്ച് കാപ്പിയും മാത്രം. അതിനുശേഷം അമന്‍ ഉറങ്ങിയില്ല. പിന്നീടുള്ള സമയം മുഴുവന്‍ ഗുസ്തി വീഡിയോകള്‍ കണ്ടിരുന്നു. ഓരോ മണിക്കൂറിലും അമന്‍റെ ശരീരഭാരം പരിശീലകര്‍ പരിശോധിക്കുന്നുണ്ടായിരുന്നു.

ഫൈനലിന് മുമ്പ് പിന്‍മാറിയിരുന്നെങ്കിൽ വിനേഷിന് വെള്ളി മെഡൽ കിട്ടുമായിരുന്നോ?; നിയമത്തിൽ പറയുന്നത്

മത്സരം അവസാനിക്കും വരെ പരിശീലകരും അമനൊപ്പം കണ്ണടക്കാതെ കൂട്ടിരുന്നപ്പോള്‍ പാരിസില്‍ ഇന്ത്യക്ക് കിട്ടിയതൊരു വെങ്കല മെഡലായിരുന്നു. പ്യൂര്‍ട്ടോറിക്കോയുടെ ഡാരിയന്‍ ക്രൂസിനെ മലര്‍ത്തിയടിച്ചാണ് അമന്‍ പാരീസിലെ ഇന്ത്യയുടെ ആദ്യ ഗുസ്തി മെഡല്‍ സ്വന്തമാക്കിയത്. ഇതോടെ  ഒളിംപിക് മെഡല്‍ നേടുന്ന ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും അമന്‍ സ്വന്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios